യുവാവിനെ കളക്ടര്‍ മര്‍ദിച്ച സംഭവം; നഷ്ടപ്പെട്ട ഫോണിന് നഷ്ടപരിഹാരമായി പുതിയ ഫോണ്‍ നല്‍കും; മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ലോക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ കളക്ടര്‍ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
റായ്പുര്‍: ഛത്തീസ്ഗഢില്‍ കളക്ടറിന്റെ മോശം പെരുമാറ്റത്തിനിടയില്‍ ഫോണ്‍ നഷടപ്പെട്ട യുവാവിന് പുതിയ ഫോണ്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. സൂരജ്പുര്‍ ജില്ലാ കളക്ടടര്‍ രണ്‍ബീര്‍ ശര്‍മയാണ് യുവാവിനെ അടിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിയുകയും ചെയ്തത്. ലോക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ കളക്ടര്‍ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതേസമയം സംഭവത്തില്‍ യുവാവിനോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് ചോദിച്ചിരുന്നു. കളക്ടര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും തല്‍സ്ഥാനത്ത് നീക്കിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇപ്പോള്‍ കളക്ടര്‍ നശിപ്പിച്ച ഫോണിന് നഷ്ടപരിഹാരമായി പുതിയ ഫോണ്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ട്വീറ്റ് ചെയ്തു.
मुख्यमंत्री @bhupeshbaghel जी ने निर्देश दिए हैं कि सूरजपुर में कलेक्टर द्वारा नवयुवक के साथ दुर्व्यवहार के दौरान नवयुवक के क्षतिग्रस्त मोबाइल की प्रतिपूर्ति के रूप में उस नवयुवक को नया मोबाइल फोन उपलब्ध कराया जाए।
— CMO Chhattisgarh (@ChhattisgarhCMO) May 23, 2021
advertisement
അതേസമയം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം സ്വീകര്യമല്ലെന്നും അദ്ദേഹത്തിന്റെ വരുമാനത്തില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും ഛത്തീസ്ഗഢ് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നേരത്തെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് രണ്‍ബീര്‍ ശര്‍മ.
മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയതാണെന്ന് പറഞ്ഞ യുവാവ് മര്‍ദനമേല്‍ക്കുന്നതിനിടെ ചില കടലാസുകള്‍ കലക്ടറെ കാണിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയെന്നാരോപിച്ചായിരുന്നു കലക്ടര്‍ യുവാവിനെ മര്‍ദിച്ചത്. യപവാവിനെ മര്‍ദിക്കാനും അറസ്റ്റ് ചെയ്യാനും കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
advertisement
അതേസമയം വിഡിയോ വൈറലായതോടെ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ ഖേദപ്രകടനവുമായി കലക്ടര്‍ രണ്‍ബീര്‍ ശര്‍മ രംഗത്തെത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് തല്ലിയതെന്ന് ക്ഷമാപണം നടത്തി കലക്ടര്‍ പ്രതികരിച്ചത്. 'വാക്‌സിനേഷന് വേണ്ടിയാണ് പുറത്തിറങ്ങിയതെന്നാണ് യുവാവ് പറഞ്ഞത് എന്നാല്‍ അതിന് മതിയായ രേഖകളില്ലായിരുന്നു. പിന്നീട് പറഞ്ഞത് മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നാണ് പിന്നീട് പറഞ്ഞത്. അപമര്യാദയായി പെരുമാറിയതോടെ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അടിക്കുകയായിരുന്നു. എന്റെ പെരുമാറ്റത്തിന് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു' കളക്ടര്‍ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2021 9:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യുവാവിനെ കളക്ടര്‍ മര്‍ദിച്ച സംഭവം; നഷ്ടപ്പെട്ട ഫോണിന് നഷ്ടപരിഹാരമായി പുതിയ ഫോണ്‍ നല്‍കും; മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍