ചാരപ്പണി നടത്തി ഐ‌എസ്‌ഐക്ക് വിവരങ്ങൾ നൽകിയതിന് യൂട്യൂബർ അടക്കം അറസ്റ്റിൽ

Last Updated:

ജ്യോതി മൽഹോത്ര മൂന്ന് തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്

News18
News18
ന്യൂഡൽഹി: ചാരപ്പണി നടത്തിയതിനും  ഐ‌എസ്‌ഐക്ക് വിവരങ്ങൾ നൽകിയതിനും ഹരിയാനയിൽ ഇതുവരെ അറസ്റ്റിലായ ആറ് പേരിൽ ഒരു വനിതാ യൂട്യൂബറും ഉൾപ്പെട്ടിട്ടതായി ഉദ്യോഗസ്ഥർ ശനിയാഴ്ച അറിയിച്ചു. അറസ്റ്റിലായവരെല്ലാം ഐ.എസ്.ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ശത്രുവിന് വിവരങ്ങൾ നൽകിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ കൈതലിൽ നിന്ന് ഒരാളെയും, പാനിപ്പത്തിൽ നിന്ന് ഒരാളെയും, നുഹിൽ നിന്ന് ഒരാളെയും അറസ്റ്റ് ചെയ്തു, ഹിസാറിൽ നിന്നും വനിതാ യൂട്യൂബറായ ജ്യോതി മൽഹോത്രയെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ജ്യോതി മൽഹോത്രയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 377,000 സബ്‌സ്‌ക്രൈബർമാരും 132,000 ഫോളോവേഴ്‌സും ഉണ്ട്. ഈ വർഷം മാർച്ചിൽ പാകിസ്ഥാനിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചുള്ള വീഡിയോകളും മൽഹോത്ര പോസ്റ്റ് ചെയ്തിരുന്നു. ഹരിയാന പൊലീസ് പറയുന്നതനുസരിച്ച് ജ്യോതി മൂന്ന് തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
advertisement
പൊലീസ് അവരുടെ പാസ്‌പോർട്ട് പിടിച്ചെടുത്തു. 'ട്രാവൽ വിത്ത് ജോ" എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. പാകിസ്ഥാൻ സന്ദർശിച്ച ജ്യോതി ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ സൈനിക സ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഐഎസ്‌ഐക്ക് വെളിപ്പെടുത്തിയതിന് പഞ്ചാബിൽ നിന്ന് നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ചാരപ്പണി നടത്തി ഐ‌എസ്‌ഐക്ക് വിവരങ്ങൾ നൽകിയതിന് യൂട്യൂബർ അടക്കം അറസ്റ്റിൽ
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement