ഭക്ഷണം മാത്രമല്ല മദ്യവും വീടുകളിലെത്തിക്കാം; പദ്ധതിക്ക് അപേക്ഷ സമർപ്പിച്ച് സൊമാറ്റോ

ആദ്യഘട്ടമായി ഇന്റര്നാഷണല്‍ സ്പിരിറ്റ്സ് ആന്ഡ് വൈന്സ് അസോസിയേഷന് ഓഫ് ഇന്ത്യക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണ് സൊമാറ്റോ

News18 Malayalam | news18
Updated: May 7, 2020, 9:56 AM IST
ഭക്ഷണം മാത്രമല്ല മദ്യവും വീടുകളിലെത്തിക്കാം; പദ്ധതിക്ക് അപേക്ഷ സമർപ്പിച്ച് സൊമാറ്റോ
zomato
  • News18
  • Last Updated: May 7, 2020, 9:56 AM IST
  • Share this:
ന്യൂഡല്‍ഹി: പ്രമുഖ ഓൺലൈൻ ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ചാണ് സൊമാറ്റോ ഇത്തരമൊരു ബിസിനസിന് മുതിരുന്നത്.

ആദ്യഘട്ടമായി ഇന്റര്നാഷണല്‍ സ്പിരിറ്റ്സ് ആന്ഡ് വൈന്സ് അസോസിയേഷന് ഓഫ് ഇന്ത്യക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണ് സൊമാറ്റോ. ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു.

TRENDING:പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും [NEWS]കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ കസേരയിൽ ശ്രീധന്യ; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ആ വീഡിയോ [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ചയാണ് വീണ്ടും തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്.മദ്യ ഷാപ്പുകള്‍ തുറന്ന സംസ്ഥാനങ്ങളിൽ നീണ്ട വരികൾ നിരന്നത് മൂലം സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെയുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഉയര്‍ന്നിരുന്നു.

ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ISWAI) ശ്രമം നടത്തുന്നുണ്ട്.

ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത വ്യക്തമാക്കി. ഏപ്രില്‍ മദ്യത്തോടെയാണ് ശുപാര്‍ശ ISWAIക്ക് സമര്‍പ്പിച്ചത്.
First published: May 7, 2020, 9:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading