advertisement

IPL 2021| ഹെയ്‌സല്‍വുഡിന് പകരം ബെഹ്‌റെന്‍ഡോര്‍ഫിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

Last Updated:

2019ലെ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസിന്റെ ടീമിൽ അംഗമായിരുന്നു. മുംബൈയ്ക്ക് വേണ്ടി ബെഹ്റെൻഡോർഫ് അഞ്ചുമത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

2021ലെ ഐപിഎൽ സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഓസ്ട്രേലിയൻ പേസ് ബൗളർ ജേസൺ ബെഹ്റെൻഡോർഫിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ടൂർണമെൻ്റിൽ നിന്ന് പിന്മാറിയ ജോഷ് ഹെയ്സൽവുഡിന് പകരമാണ് ഓസ്ട്രേലിയൻ താരത്തെ ചെന്നൈ തങ്ങളുടെ ടീമിലെത്തിച്ചത്.
ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ ബെഹ്റെൻഡോർഫ് ഓസ്ട്രേലിയയ്ക്കായി 11 ഏകദിനങ്ങളും ഏഴ് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2019ലെ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസിന്റെ ടീമിൽ അംഗമായിരുന്നു. മുംബൈയ്ക്ക് വേണ്ടി ബെഹ്റെൻഡോർഫ് അഞ്ചുമത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടി ടൂർണമെൻ്റിൽ നിന്നും പിൻമാറുകയാണെന്ന് പ്രഖ്യാപിച്ച ഓസ്ട്രേലിയൻ പേസ് ബൗളറായ ജോഷ് ഹെയ്സൽവുഡിന് പകരം മറ്റൊരു ഓസ്ട്രേലിയൻ പേസറെ ടീമിലെത്തിച്ച് ആ വിടവ് നികത്തിയിരിക്കുകയാണ് ചെന്നൈ. ഈ വർഷത്തെ ഐ പി എല്ലിൽ നിന്നും ചെന്നൈയുടെ സ്റ്റാർ പേസർ ജോഷ് ഹെയ്സൽവുഡ് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പിന്മാറിയ വാർത്ത ചെന്നൈ ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു.
advertisement
പത്ത് മാസത്തോളമായി നീണ്ടു നില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തനായ താരം കുടുംബത്തോടൊപ്പം വിശ്രമത്തിലാണ്. വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളാണ് ഹെയ്സല്‍വുഡിന്റെ പിന്മാറ്റത്തിന് കാരണം. ഏതായാലും ഹെയ്സൽവുഡിന് പകരം വന്ന ബെഹ്റെൻഡോർഫ്
തൻ്റെ കരിയറിലെ 79 ടി20 മത്സരങ്ങളിൽ നിന്നും 90 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 21 റൺസ് വഴങ്ങി നാലു വിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം.
advertisement
ബെഹ്റെൻഡോർഫ് ഈ അടുത്ത് കളിച്ച ലിസ്റ്റ് എ ക്രിക്കറ്റിൽ വെസ്റ്റേൺ ഓസ്ട്രേലിയയും ടാസ്മനിയയും തമ്മിൽ നടന്ന മത്സരത്തിൽ തൻ്റെ ടീമായ വെസ്റ്റേൺ ഓസ്ട്രേലയക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടുകയും പുറത്താകാതെ 35 റൺസ് നേടി കളിയിലെ താരമാവുകയും ചെയ്തിരുന്നു. ഈയിടെ അവസാനിച്ച ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർചേഴ്സിനായി 16 മത്സരങ്ങളിൽ നിന്നും താരം 16 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
advertisement
ഐപിഎല്ലിലെ ചെന്നൈയുടെ ആദ്യ മത്സരം നാളെ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്.
News Summary: Chennai Super Kings sign Jason Behrendorff as replacement for Hazlewood
view comments
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| ഹെയ്‌സല്‍വുഡിന് പകരം ബെഹ്‌റെന്‍ഡോര്‍ഫിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്
Next Article
advertisement
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്നോ? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
  • ട്രംപിന്റെ മക്കളുടെ പിന്തുണയുള്ള പവറസ് കമ്പനി ഗൾഫ് വിപണിയിൽ ഡ്രോണുകൾ വിൽക്കുന്നു

  • ഇറാന്റെ ഭീഷണി നേരിടാൻ ഗൾഫ് രാജ്യങ്ങൾക്കു ഡ്രോണുകൾ വാങ്ങാൻ സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ട്

  • യുദ്ധസാഹചര്യത്തിൽ ലാഭം കൊയ്യുന്ന ആദ്യ പ്രസിഡന്റ് കുടുംബം ട്രംപിന്റെതായിരിക്കും എന്നാണ് വിലയിരുത്തൽ

View All
advertisement