IPL Betting|ഐപിഎൽ വാതുവെപ്പ്; മുൻ രഞ്ജിതാരം ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
അന്ധേരി യാരി റോഡിലുളള മോറിസിന്റെ ഫ്ലാറ്റിൽ വാതുവെപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
മുംബൈ: ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവെപ്പ് റാക്കറ്റ് നടത്തിയ മുൻ രഞ്ജി താരം അറസ്റ്റിൽ. റോബിൻ മോറിസാണ് അറസ്റ്റിലായത്. വേർസോവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ധീരേന്ദ്ര കുൽക്കർണി, ബാബു ഭീമണ്ണ എന്നിവരും അറസ്റ്റിലായി.
അന്ധേരി യാരി റോഡിലുളള മോറിസിന്റെ ഫ്ലാറ്റിൽ വാതുവെപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്‌ആർഎച്ച്) തമ്മിലുള്ള മത്സരത്തിൽ മൂവരും പന്തയം സ്വീകരിച്ചതായി കണ്ടെത്തി.
ഫ്ലാറ്റിൽ നിന്ന് നിരവധി ഫോണുകളും രണ്ട് ടാബ് ലെറ്റുകളും 9,000 രൂപയും പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ ഐപിസി 420, 465, 468, 471, 34 എന്നീ വകുപ്പുകളും ചൂതാട്ട നിയമത്തിലെ 4, 5 വകുപ്പുകളും ചേർത്ത് കേസെടുത്തു. മെട്രോപൊളിറ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു.
advertisement
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധസേനയും ലോക്കല്‍ പൊലീസും രാജ്യവ്യാപക റെയ് നടത്തിവരികയാണ്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന റെയിഡിൽ നൂറിലധികം പേർ പിടിയിലായി. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു
Location :
First Published :
November 08, 2020 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL Betting|ഐപിഎൽ വാതുവെപ്പ്; മുൻ രഞ്ജിതാരം ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ