Mumbai Indians | മുംബൈ ഇന്ത്യൻസിന് ഹർദിക് പാണ്ഡ്യ നയിക്കും; രോഹിത് ശർമ്മയെ മാറ്റി

Last Updated:

ഓസീസ് ഓൾറൌണ്ടർ കാമറൂൺ ഗ്രീനിനെ ആർസിബിക്ക് നൽകിയാണ്, ഹാർദിക് പാണ്ഡ്യ ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് കൊണ്ടുവന്നത്

ഹാർദിക് പാണ്ഡ്യ
ഹാർദിക് പാണ്ഡ്യ
മുംബയ്: ഐപിഎൽ 2024 സീസണില്‍ മുംബയ് ഇന്ത്യന്‍സിനെ ഹർദിക് പാണ്ഡ്യ നയിക്കും. നിലവിലെ നായകന്‍ രോഹിത് ശര്‍മ്മയെ സ്ഥാനത്ത് നിന്ന് മാറ്റി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് സീസൺ മുമ്പാണ് മുംബൈ ഇന്ത്യൻസ് വിട്ടുപോയത്. തിരികെ നായകനായാണ് ഹാർദിക് മുംബൈയിലേക്ക് മടങ്ങുന്നത്. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.
ഓസീസ് ഓൾറൌണ്ടർ കാമറൂൺ ഗ്രീനിനെ ആർസിബിക്ക് നൽകിയാണ്, ഹാർദിക് പാണ്ഡ്യ ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് കൊണ്ടുവന്നത്. ഇതിൽ രോഹിത് ശർമ്മ എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ രോഹിതിന് പ്രാമുഖ്യം നൽകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം.
ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്ത് തുടരുന്നതിനിടെയാണ് രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്നത്. രോഹിതിനെ മാറ്റിയത് ആരാധകർക്കിടയിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ആദ്യ അഞ്ച് സീസണുകളിൽ ഒരു കിരീടവും നേടാതിരുന്ന മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയുടെ കീഴിൽ അഞ്ച് തവണയാണ് ജേതാക്കളായത്.
advertisement
സച്ചിൻ മുതൽ ഹർഭജൻ സിങ് വരെയും റിക്കി പോണ്ടിങ് മുതൽ രോഹിത് ശർമ്മയും വരെ വിവിധ താരങ്ങൾ മുംബൈ ഇന്ത്യൻസിനെ നയിച്ചിട്ടുണ്ട്. ക്യാപ്റ്റൻസി മാറ്റിയുള്ള ഈ പരീക്ഷണം ടീമിനെ മുന്നോട്ടുനയിക്കുന്നതിൽ നിർണായകമാണ്. അതുകൊണ്ടുതന്നെയാണ് ഹാർദികിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ടീമിന്‍റെ ഗ്ലോബൽ പെർഫോമൻസ് ഹെഡ് മഹേല ജയവർദ്ധനെ പറയുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പമായിരുന്നു ഹാർദിക് പാണ്ഡ്യ. ഗുജറാത്തിലെത്തി ആദ്യ സീസണിൽ തന്നെ ടീമിനെ ജേതാക്കളാക്കാനും ഹാർദികിന് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിലെത്തിക്കാനും ഹാർദികിന്‍റെ ക്യാപ്റ്റൻസിക്ക് കഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
Mumbai Indians | മുംബൈ ഇന്ത്യൻസിന് ഹർദിക് പാണ്ഡ്യ നയിക്കും; രോഹിത് ശർമ്മയെ മാറ്റി
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement