advertisement

IPL 2020 KXIP vs DC| തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ധവാൻ; പഞ്ചാബിന് 165 റൺസ് വിജയ ലക്ഷ്യം

Last Updated:

61 പന്തുകളില്‍ നിന്ന് ധവാൻ പുറത്താകാതെ 106 റണ്‍സെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ധവാന്‍ സെഞ്ചുറി നേടിയത്.

ദുബായ്: ഐപിഎല്‍ 13ാം സീസണിലെ 38ാം മത്സരത്തിൽ പഞ്ചാബിന് 165 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി ശിഖർ ധവാന്റെ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. 61 പന്തുകളില്‍ നിന്ന് ധവാൻ പുറത്താകാതെ 106 റണ്‍സെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ധവാന്‍ സെഞ്ചുറി നേടിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം അടുപ്പിച്ച് രണ്ടു കളികളില്‍ സെഞ്ചുറി നേടുന്നത്.
അതേസമയം ധവാന് മികച്ച പിന്തുണ നൽകാൻ മറ്റ് ഡൽഹി താരങ്ങൾക്ക് കഴിഞ്ഞില്ല. സ്കോർ 32 ആയിരിക്കെ ഓപ്പണർ പൃഥ്വി ഷായെ (11 പന്തിൽ 7) പുറത്താക്കിക്കൊണ്ട് ജിമ്മി നീഷാം ഡൽഹിക്ക് ആദ്യ പ്രഹരം നൽകി. തുടർന്ന് ശ്രേയാസ് അയ്യർ എത്തിയതോടെ ഡൽഹി സ്കോർ ഉയർന്നു. ശിഖർ ധവാനൊപ്പം ചേര്‍ന്ന് അയ്യർ സ്‌കോര്‍ 50 കടത്തി. പിന്നാലെ ധവാൻ ഈ സീസണിൽ 400 സ്കോർ നേടി. ഒമ്പതാം ഓവറിൽ അർധ സെഞ്ചുറിയും നേടി.
advertisement
എന്നാൽ ആ ഓവറിൽ ശ്രേയാസ് അയ്യരെ (12 പന്തിൽ 14) എം അശ്വിൻ പുറത്താക്കി. പിന്നാലെ എത്തിയ ഋഷഭ് പന്ത് റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടു. ഇതോടെ ഡൽഹി സ്കോർ ഉയരുന്നത് മന്ദഗതിയിലായി. ഇതിനിടെ ധവാൻ ഐപിഎല്ലിലെ 5000 റൺസ് എന്ന നേട്ടം സ്വന്തമാക്കി.
ആക്രമിച്ച് കളിക്കാൻ ശ്രമം നടത്തിയ പന്തിനെ(20 പന്തിൽ 14) മാക്സ്വെൽ മടക്കി. പിന്നെ എത്തിയ സ്റ്റോയിൻസിനും (10 പന്തിൽ 9) തിളങ്ങാനായില്ല.ആറ് പന്തിൽ 10 റൺസെടുത്ത് ഷിമ്രോൺ ഹെറ്റ്മയർ അവസാന പന്തിലാണ് പുറത്തായത്. ഡൽഹിക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.
advertisement
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖര്‍ധവാൻ, ശ്രേയാസ് അയ്യർ, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സ്റ്റോയിൻസ്, അക്സർ പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാദ, ഡാനിയല്‍ സാംസ്, തുഷാർ ദേശ് പാണ്ഡെ.
കിംഗ്സ് ഇലവൻ പഞ്ചാബ്: കെഎൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയിൽ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്സ്വെൽ, ജിമ്മി നീഷാം, ദീപക് ഹൂഡ, എം അശ്വിൻ, രവി ബിഷ്ണോയ്, ഷമി, അനുരീത് സിംഗ്
view comments
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 KXIP vs DC| തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ധവാൻ; പഞ്ചാബിന് 165 റൺസ് വിജയ ലക്ഷ്യം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement