ദുബായ്: ഐ.പി.എല്‍ ഫൈനലിൽ ഡൽഹിക്കെതിരെ മുംബൈക്ക് ജയിക്കാന്‍ 156 റണ്‍സ് വേണം. ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (65*) പന്തും (56) അര്‍ധ സെഞ്ച്വറിയുമായി പൊരുതിയാണ് ഡല്‍ഹിക്കായി മാന്യമായ സ്കോർ നേടിയത്.
തുടക്കത്തിലെ വന്‍ തകര്‍ച്ചക്കു ശേഷമായിരുന്നു ഡല്‍ഹി മാന്യമായ സ്കോറിലേക്കെത്തിയത്. മാര്‍ക്കസ് സ്റ്റോയിന്‍സിനെ (0) ആദ്യ പന്തില്‍ തന്നെ പുറത്താക്കിയാണ് മുംബൈ തുടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ അജിന്‍ക്യ രഹാനെയെ(2)യും പുറത്താക്കി ബോള്‍ട്ട് ഡല്‍ഹി പ്രതിരോധത്തിലായി.
പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ശിഖര്‍ ധവാനെ(15), ജയന്ത് യാദവും പുറത്താക്കിയതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ചയുടെ വക്കിലെത്തി. ശ്രേയസ് അയ്യരും പന്തും ചേർന്ന് 96 റണ്‍സ് നേടി. പന്തിനെ(56) കോള്‍ട്ടര്‍ നീലാണ് പുറത്താക്കിയത്. അവസാന സമയത്ത് കൂറ്റനടിക്ക് എത്തിയ ഹെറ്റ്മെയറെ (5) ബോള്‍ട്ടും പറഞ്ഞച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.