IPL 2020| എംഎസ് ധോണിക്ക് തൊഴുകൈ; ട്വിറ്ററാറ്റികളുടെ മനംകവർന്ന് രാജസ്ഥാന്‍ താരം യഷസ്വി ജയ്സ്വാൾ

Last Updated:

ധോണിയെ മുഖാമുഖം കാണുമ്പോൾ ബഹുമാനത്തിന്റെ അടയാളമായി യഷസ്വി ജയ്സ്വാൾ കൈകൂപ്പി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിലെ യുവതാരം യഷസ്വി ജയ്സ്വാൾ.
ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിക്ക് ഫിൽഡിൽ നൽകിയ ആദരത്തിനാണ് യഷസ്വി ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയത്. ഫീൽഡിൽ ധോണിയെ കാണുമ്പോൾ തൊഴുകൈയ്യുമായി നിൽക്കുന്ന യഷസ്വി ജയ്സ്വാളിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ധോണിയെ മുഖാമുഖം കാണുമ്പോൾ ബഹുമാനത്തിന്റെ അടയാളമായി യഷസ്വി ജയ്സ്വാൾ കൈകൂപ്പി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജയ്സ്വാള്‍ ധോണിക്ക് നൽകുന്ന ആദരത്തെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
advertisement
advertisement
വളരെ എളിയ പശ്ചാത്തലത്തിൽ നിന്ന് വരുന്ന താരമാണ് ജയ്സ്വാൾ. ഈ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ഐസിസി അണ്ടർ 19 ലോകകപ്പിലേക്ക് കടക്കുന്നതിന് മുമ്പ് ജീവിതത്തിൽ വളരെയേറെ കഷ്ടങ്ങൾ അനുഭവിച്ചിരുന്ന താരമായിരുന്നു അദ്ദേഹം. ഐസിസി അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഒരു സെഞ്ച്വറി നേടി. കഴിഞ്ഞ വർഷം വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്സ്മാനായിരുന്നു ജയ്സ്വാൾ.
ഇതിനു പിന്നാലെയാണ് ജയ്സ്വാൾ രാജസ്ഥാനിലൂടം ഐപിഎല്ലിലേക്ക് വന്നത്. അരങ്ങേറ്റ മത്സരത്തിൽ വെറും ആറ് റൺസ് എടുത്ത് ജയ്സ്വാൾ പുറത്തായി. എന്നാൽ ധോണിക്ക് നൽകിയ ആദരത്തിലൂടെ ജയ്സ്വാൾ താരമായിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| എംഎസ് ധോണിക്ക് തൊഴുകൈ; ട്വിറ്ററാറ്റികളുടെ മനംകവർന്ന് രാജസ്ഥാന്‍ താരം യഷസ്വി ജയ്സ്വാൾ
Next Article
advertisement
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement