IPL 2021 | കോഹ്ലി - പന്ത് പോരാട്ടത്തിൽ ടോസ് ഡൽഹിക്ക്; ബാംഗ്ലൂരിന് ബാറ്റിങ്; ഇഷാന്ത് കളിക്കും
- Published by:Anuraj GR
- news18-malayalam
Last Updated:
ഡൽഹി നിരയിൽ ടീമിൽ നിന്ന് ഇടവേള എടുത്ത സ്പിന്നർ അശ്വിന് പകരം പേസ് ബൗളർ ഇഷാന്ത് ശർമ ടീമിലിടം നേടി.
ഐപിഎല്ലിൽ മറ്റൊരു ആവേശ പോരാട്ടത്തിന് അരങ്ങ് ഒരുങ്ങുമ്പോൾ മത്സരത്തിലെ ടോസ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ടോസ് നേടിയ താരം വിരാട് കോഹ്ലിയുടെ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയച്ചു.
ഇരു ടീമുകളും മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്. ഡൽഹി നിരയിൽ ടീമിൽ നിന്ന് ഇടവേള എടുത്ത സ്പിന്നർ അശ്വിന് പകരം പേസ് ബൗളർ ഇഷാന്ത് ശർമ ടീമിലിടം നേടി. മറുവശത്ത് ബാംഗ്ലൂർ നിരയിൽ ഡാൻ ക്രിസ്റ്റ്യന് പകരം കോവിഡ് മുക്തനായ ഡാനിയേൽ സാംസും നവദീപ് സെയ്‌നിക്ക് പകരം രജത് പാട്ടീദാറും ഇറങ്ങും. ബാറ്റിങ്ങിന് ശക്തി കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് രജതിനെ കളിപ്പികുന്നതെന്ന് ക്യാപ്റ്റൻ കോഹ്ലി പറഞ്ഞു.
ഇരു ടീമുകളും ഈ സീസണിൽ തുല്യ ശക്തികളാണെന്ന് തന്നെ പറയേണ്ടി വരും. ടൂർണമെന്റിൽ അഞ്ചു കളികളിൽ നിന്ന് നാല് വിജയങ്ങൾ സ്വന്തമാക്കി പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലായാണ് ഇരു ടീമുകളും നിൽക്കുന്നത്. മത്സരം ജയിക്കുന്നവർ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറും.
advertisement
അവസാന മത്സരത്തിൽ ധോണിയോടും സംഘത്തോടും തോറ്റതിന്റെ ക്ഷീണം മാറ്റാനാകും കോഹ്ലിയും കൂട്ടരും ഇന്നിറങ്ങുന്നത്. അവസാന മത്സരത്തിൽ ജഡേജ എന്ന ഒരൊറ്റ ഓൾറൗണ്ടറുടെ പ്രകടനത്തിൽ ആർ സി ബി തകർന്നടിയുകയായിരുന്നു. ഇതുവരെ കിരീടം നേടാൻ കഴിയാത്ത ബാംഗ്ലൂരിന് ഇതു തന്നെയാണ് പറ്റിയ അവസരം എന്നാണ് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ കഴിയുന്നത്. ബൗളിങ് നിരയും ബാറ്റിങ് നിരയും ഏത് വമ്പന്മാരെയും മുട്ടു കുത്തിക്കാൻ കെൽപ്പുള്ളവരാണ്.
advertisement
സൺറൈസേഴ്സ് ഹൈദരാബാദിനെ സൂപ്പർ ഓവറിലേക്ക് നീണ്ട ത്രില്ലർ മത്സരത്തിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് പന്തും സംഘവും എത്തുന്നത്. ശക്തമായ ബാറ്റിങ് നിരയാണ് ഡൽഹിയുടേത്. കൂടാതെ പന്തിന്റെയും പോണ്ടിങ്ങിന്റെയും തന്ത്രങ്ങൾ കോഹ്ലി എങ്ങനെ നേരിടുമെന്ന് കണ്ടറിയേണ്ടി വരും.
ഇട് ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ വിരാട് കോഹ്ലിയുടെ ആര്‍സിബിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 25 മത്സരങ്ങളിലാണ് ഇതുവരെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 14 തവണയും ആര്‍സിബി ജയിച്ചപ്പോള്‍ 10 തവണ ഡല്‍ഹിയും ജയിച്ചു. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു.
advertisement
Summary- Delhi Capitals won the toss and elected to bowl first
Location :
First Published :
April 27, 2021 7:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | കോഹ്ലി - പന്ത് പോരാട്ടത്തിൽ ടോസ് ഡൽഹിക്ക്; ബാംഗ്ലൂരിന് ബാറ്റിങ്; ഇഷാന്ത് കളിക്കും



