ഇന്റർഫേസ് /വാർത്ത /IPL / IPL 2022 |മോയിന്‍ അലി (48); ചെന്നൈക്കെതിരെ ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം

IPL 2022 |മോയിന്‍ അലി (48); ചെന്നൈക്കെതിരെ ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം

ചെന്നൈക്കായി അമ്പാട്ടി റായുഡു 27 പന്തില്‍ 27 റണ്‍സും രവീന്ദ്ര ജഡേജ 15 പന്തില്‍ 23 റണ്‍സും നേടി.

ചെന്നൈക്കായി അമ്പാട്ടി റായുഡു 27 പന്തില്‍ 27 റണ്‍സും രവീന്ദ്ര ജഡേജ 15 പന്തില്‍ 23 റണ്‍സും നേടി.

ചെന്നൈക്കായി അമ്പാട്ടി റായുഡു 27 പന്തില്‍ 27 റണ്‍സും രവീന്ദ്ര ജഡേജ 15 പന്തില്‍ 23 റണ്‍സും നേടി.

  • Share this:

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. 48 റണ്‍സെടുത്ത മോയിന്‍ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ചെന്നൈക്കായി അമ്പാട്ടി റായുഡു 27 പന്തില്‍ 27 റണ്‍സും രവീന്ദ്ര ജഡേജ 15 പന്തില്‍ 23 റണ്‍സ്‌ക് നേടി. ഹൈദരാബാദിനായി ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സീസണിലെ ആദ്യജയം ലക്ഷ്യമിട്ടെത്തിയ ചെന്നൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ റോബിന്‍ ഉത്തപ്പ (15), റുതുരാജ് ഗെയ്ക്വാദ് (16) എന്നിവര്‍ ഡഗ്ഔട്ടില്‍ തിരിച്ചെത്തി. ഉത്തപ്പയെ സുന്ദര്‍ മാര്‍ക്രത്തിന്റെ കൈകളിലെത്തിച്ചു. റുതുരാജ് നടരാജന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മൊയീന്‍- അമ്പാട്ടി റായുഡു (27 പന്തില്‍ 27) സഖ്യമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 62 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റായുഡുവിനെ പുറത്താക്കി സുന്ദര്‍ വീണ്ടും ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. മാര്‍ക്രത്തിനായിരുന്നു ക്യാച്ച്. പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയ്ക്ക് (3) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. നടരാജന്റെ പന്തില്‍ ഉമ്രാന്‍ മാലിക്കിന് ക്യാച്ച്. എം എസ് ധോണിക്കും (3) കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്നോടെ മുഴുവന്‍ ഭാരവും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയിലായി. 14 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ അവസാന ഓവറിലാണ് മടങ്ങുന്നത്. ഭുവനേശ്വര്‍ കുമാര്‍ താരത്തെ പറഞ്ഞയച്ചു. ഡ്വെയ്ന്‍ ബ്രാവോ (8), ക്രിസ് ജോര്‍ദാന്‍ (6) എന്നിവര്‍ സ്‌കോര്‍ 150 കടത്തി.

ടോസ് നേടിയ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമിലും ഇന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചെന്നൈയില്‍ പ്രെട്രോറിയസിന് പകരം മഹീഷ് തീക്ഷണ ടീമിലെത്തി. ഹൈദരാബാദില്‍ ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സെന്‍ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി.

ഇരു ടീമും 16 തവണയാണ് ഇതുവരെ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 12 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. നാല് തവണ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റോബിന്‍ ഉത്തപ്പ, റിതുരാജ് ഗെയ്കവാദ്. മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ് തീക്ഷ്ണ, ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസണ്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, മാര്‍കോ ജാന്‍സന്‍.

First published:

Tags: IPL 2022