IPL 2022 |ആദ്യ ജയം തേടി ചെന്നൈയും ഹൈദരാബാദും; ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു
- Published by:Sarath Mohanan
- news18-malayalam
Last Updated:
ടോസ് നേടിയ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമിലും ഇന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഐപിഎല്ലില്‍ ആദ്യ ജയം തേടി ഹൈദരാബാദും ചെന്നൈയും ഇന്നിറങ്ങുന്നു. മത്സരത്തില്‍ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമിലും ഇന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ചെന്നൈയില്‍ പ്രെട്രോറിയസിന് പകരം മഹീഷ് തീക്ഷണ ടീമിലെത്തി. ഹൈദരാബാദില്‍ ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സെന്‍ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി.
Kane Williamson wins the toss and elects to bowl first against #CSK.
Live - https://t.co/8pocfkHpDe #CSKvSRH #TATAIPL pic.twitter.com/y9pk2oYIIy
— IndianPremierLeague (@IPL) April 9, 2022
advertisement
സിഎസ്‌കെ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തിലെത്തുമ്പോള്‍ തുടര്‍ച്ചയായി രണ്ട് തോല്‍വിയാണ് കെയ്ന്‍ വില്യംസണിന്റെ ഹൈദരാബാദ് നേരിട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടും പഞ്ചാബ് കിങ്‌സിനോടും തോറ്റ സിഎസ്‌കെയ്ക്ക് തുടര്‍ച്ചയായി നാലാം തോല്‍വി ഏല്‍ക്കേണ്ടി വന്നാല്‍ ടീമിന്റെ ചരിത്രത്തിലെത്തന്നെ വലിയ നാണക്കേടായി അത് മാറും. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും ശക്തമായ തിരിച്ചുവരവാണ് സിഎസ്‌കെ സ്വപ്നം കാണുന്നത്.
മറുവശത്ത് ഹൈദരബാദിനും ഇന്ന് ജയിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് തുടങ്ങിയ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടും തോറ്റു. ബൗളിങ് നിരയുടെ പ്രകടനം മോശമില്ലെങ്കിലും ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തുന്ന. നായകന്‍ കെയ്ന്‍ വില്യംസണ്‍ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്.
advertisement
ഇരു ടീമും 16 തവണയാണ് ഇതുവരെ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 12 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. നാല് തവണ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റോബിന്‍ ഉത്തപ്പ, റിതുരാജ് ഗെയ്കവാദ്. മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ് തീക്ഷ്ണ, ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസണ്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, മാര്‍കോ ജാന്‍സന്‍.
Location :
First Published :
April 09, 2022 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |ആദ്യ ജയം തേടി ചെന്നൈയും ഹൈദരാബാദും; ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു