IPL 2022 |കറക്കിവീഴ്ത്തി കുല്‍ദീപ് യാദവ്; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് 147 റണ്‍സ് വിജയലക്ഷ്യം
- Published by:Sarath Mohanan
- news18-malayalam
Last Updated:
മൂന്നോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. മുസ്തഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. നാല് വമ്പന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവ് ആണ് കൊല്‍ക്കത്ത ബാറ്റിംഗ് നിരയെ തകര്‍ത്തത്.
മൂന്നോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. മുസ്തഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 34 പന്തില്‍ 57 റണ്‍സ് നേടിയ നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 37 പന്തില്‍ 42 റണ്‍സ് നേടി.
ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരുടീമുകളും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്.
കൊല്‍ക്കത്ത നിരയില്‍ മൂന്ന് മാറ്റങ്ങളും ഡല്‍ഹിയില്‍ രണ്ട് മാറ്റങ്ങളുമാണ് ഇന്ന് വരുത്തിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ആരോണ്‍ ഫിഞ്ച്, ബാബ ഇന്ദ്രജിത്, ഹര്‍ഷിത് റാണ എന്നിവര്‍ ടീമിലെത്തി. ഡല്‍ഹി നിരയില്‍ മിച്ചല്‍ മാര്‍ഷ്, ചേതന്‍ സക്കറിയ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി.
Location :
First Published :
April 28, 2022 9:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |കറക്കിവീഴ്ത്തി കുല്‍ദീപ് യാദവ്; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് 147 റണ്‍സ് വിജയലക്ഷ്യം