IPL 2022 | 1,2,3 ! സീസണിലെ മൂന്നാം സെഞ്ചുറിയുമായി 'ബോസ്' ബട്ലർ (65 പന്തിൽ 116); ഡൽഹിക്കെതിരെ രാജാസ്ഥാന് കൂറ്റൻ സ്കോർ
- Published by:Naveen
- news18-malayalam
Last Updated:
സീസണിലെ തന്റെ മൂന്നാമത്തേയും തുടർച്ചയായ രണ്ടാമത്തെയും സെഞ്ചുറിയാണ് ബട്ലർ നേടിയത്
ഐപിഎൽ 15-ാ൦ സീസണിൽ (IPL 2022) ബട്ലറുടെ (Jos Buttler) ആറാട്ട് തുടരുന്നു. സീസണിൽ തങ്ങളുടെ ഏഴാം മത്സരത്തിനിറങ്ങിയ രാജസ്ഥാൻ റോയൽസിനെ (Rajasthan Royals) ടൂർണമെന്റിലെ തന്റെ മൂന്നാമത്തേയും തുടർച്ചയായ രണ്ടാമത്തെയും സെഞ്ചുറി നേട്ടത്തോടെ ബട്ലർ എത്തിച്ചത് കൂറ്റൻ സ്കോറിലേക്ക്. ഡൽഹി ക്യാപിറ്റൽസിനെതിരായ (Delhi Capitals) മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ജോസ് ബട്ലറുടെ സെഞ്ചുറിക്കരുത്തിൽ (65 പന്തിൽ 116) നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് എടുത്തത്. ഈ സീസണിലെ ഉയർന്ന സ്കോറാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ബട്ലർക്ക് പുറമെ ദേവ്ദത്ത് പടിക്കൽ (35 പന്തിൽ 54), ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും (19 പന്തിൽ 46*) രാജസ്ഥാന്റെ ഇന്നിങ്സിന് കുതിപ്പേകി.
പതിയെ തുടങ്ങി മികച്ച അടിത്തറയൊരുക്കിയ ശേഷം ടോപ് ഗിയറിൽ കുതിക്കുകയായിരുന്നു ബട്ലർ. തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ ബട്ലർ ഡൽഹി ബൗളർമാരെ വാങ്കഡെ സ്റ്റേഡിയത്തിന്റെ നാല് പാടും അടിച്ച് പറത്തുകയായിരുന്നു. ഡൽഹി ബൗളർമാർക്ക് ഒരു പഴുതും കൊടുക്കാതെ അടിച്ച് മുന്നേറിയ താരം ഒടുവിൽ 19-ാ൦ ഓവറിന്റെ അവസാന പന്തിലാണ് പുറത്തായത്. 65 പന്തുകളിൽ ഒമ്പത് വീതം ഫോറും സിക്സുമാണ് പറത്തിയത്. ഒരുവശത്ത് ബട്ലർ അടിച്ചുതകർക്കുമ്പോൾ മറുവശത്ത് താരത്തിന് ഒത്ത കൂട്ടാളിയായി പടിക്കലും ചേരുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 155 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സഖ്യം വേർപിരിഞ്ഞത്.
advertisement
222-2!
Highest score in #TATAIPL this season.
Some serious hitting there by @rajasthanroyals as they posts a total of 222/2 on the board.
Scorecard - https://t.co/IOIoa87Os8 #DCvRR #TATAIPL pic.twitter.com/qlDoYc6MFM
— IndianPremierLeague (@IPL) April 22, 2022
advertisement
പടിക്കൽ മടങ്ങിയ ശേഷമെത്തിയ സഞ്ജു ബട്ലറുടെ പ്രകടനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആദ്യം മുതൽക്കേ അടി തുടങ്ങുകയായിരുന്നു. ബട്ലർ പുറത്തായ ശേഷവും അടിതുടർന്ന സഞ്ജു രാജസ്ഥാനെ കൂറ്റൻ സ്കോറിലേക്ക് നയിക്കുകയായിരുന്നു. അവസാന നാലോവറിൽ നിന്നും 64 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. 19 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതമാണ് സഞ്ജു 46 റൺസെടുത്തത്.
ഡൽഹിക്കായി ബൗളിങ്ങിൽ ഖലീൽ അഹമ്മദും മുസ്തഫിസുർ റഹ്‍മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Location :
First Published :
April 22, 2022 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | 1,2,3 ! സീസണിലെ മൂന്നാം സെഞ്ചുറിയുമായി 'ബോസ്' ബട്ലർ (65 പന്തിൽ 116); ഡൽഹിക്കെതിരെ രാജാസ്ഥാന് കൂറ്റൻ സ്കോർ