ഐപിഎല് 15 ആം സീസണിലെ ഫൈനല് മത്സരത്തില് ഗുജറാത്ത് ടൈറ്റന്സിനെതിരെ രാജസ്ഥാന് റോയല്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന് നായകന് സഞ്ജു സാംസണ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിര്ണായക മത്സരത്തില് മാറ്റങ്ങളൊന്നും വരുത്താതെ രാജസ്ഥാന് ഇറങ്ങുമ്പോള് ഗുജറാത്ത് ഇന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. അല്സാരി ജോസഫിന് പകരം ലോക്കി ഫെര്ഗൂസണ് ടീമിലെത്തി.
Gujarat Titans (Playing XI): Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Lockie Ferguson, Yash Dayal, Mohammed Shami.
2008ലെ പ്രഥമ സീസണിലെ ജേതാക്കളായ റോയല്സ് രണ്ടാം കിരീടം തേടിയാണ് ഇത്തവണയിറങ്ങുന്നത്. റോയല്സിനെ ചാംപ്യന്മാരാക്കാനായാല് അന്തരിച്ച ഓസ്ട്രേലിയയുടെ സ്പിന് ഇതിഹാസം ഷെയ്ന് വോണിന്റെ പിന്ഗാമിയാവാന് സഞ്ജുവിനു സാധിക്കും. പ്രഥമ സീസണില് റോയല്സ് കപ്പുയര്ത്തിയത് വോണിന്റെ ക്യാപ്റ്റന്സിയിലായിരുന്നു. അതിനു ശേഷം റോയല്സ് ആദ്യമായി കളിക്കുന്ന ഫൈനല് കൂടിയാണ് ഇത്തവണത്തേത്.
ഹാര്ദിക് നയിക്കുന്ന ടൈറ്റന്സ് എല്ലാ പ്രവ ചനങ്ങളും തെറ്റിച്ചുകൊണ്ടാണ് ഇത്തവണ ഫൈനലിലെത്തിയിരിക്കുന്നത്. ടൂര്ണമെന്റില് 15 മല്സരങ്ങളില് കളിച്ച അവര് പരാജയപ്പെട്ടത് വെറും നാലെണ്ണത്തില് മാത്രമാണ്. ലീഗ് ഘട്ടത്തില് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ഫൈനലിലേക്ക് മുന്നേറിയത്. എന്നാല് റോയല്സ് ലീഗ് ഘട്ടത്തില് ടൈറ്റന്സിനു പിന്നില് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു. 14 മല്സരങ്ങളില് ഒമ്പതെണ്ണത്തിലാണ് അവര് വിജയം കൊയ്തത്.
ക്വാളിഫയര് വണ്ണില് റോയല്സിനെ ഏഴു വിക്കറ്റിനു തകര്ത്തുവിട്ടാണ് ടൈറ്റന്സ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. തകര്പ്പന് റണ്ചേസിനൊടുവിലായിരുന്നു അവരുടെ ത്രസിപ്പിക്കുന്ന ജയം. റോയല്സ് രണ്ടാം ക്വാളിഫയറില് ഏഴു വിക്കറ്റിനു റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും തീര്ത്ത് ഫൈനലില് ഇടം പിടിക്കുകയായിരുന്നു. തികച്ചും ഏകപക്ഷീയമായിട്ടാണ് റോയല്സ് വിജയിച്ചുകയറിയത്. ടൈറ്റന്സും റോയല്സും തമ്മിലുള്ള കണക്കുകളെടുത്താല് 2-0ന് ടൈറ്റന്സിനാണ് മുന്തൂക്കം. ഈ സീസണില് രണ്ടു തവണ നേര്ക്കുനേര് വന്നപ്പോഴും വിജയം ടൈറ്റന്സിനായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.