ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയിരിക്കുന്നത്. ഡല്‍ഹിക്കായി ഓപ്പണര്‍ പൃഥ്വി ഷാ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്.
34 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 61 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. ക്യാപ്റ്റന്‍ റിഷഭ് പന്ത് 39 റണ്‍സും സര്‍ഫറാസ് ഖാന് 36 റണ്‍സും നേടി പുറത്താകാതെ നിന്നു. ലക്നൗവിനായി രവി ബിഷ്നോയ് രണ്ടും കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റും വീഴ്ത്തി.
Innings Break!
61 from Shaw and a 75*-run partnership between Pant and Sarfaraz propels #DelhiCapitals to a total of 149/3 on the board.
Scorecard - https://t.co/RH4VDWYbeX #LSGvDC #TATAIPL pic.twitter.com/alC877cEaf
— IndianPremierLeague (@IPL) April 7, 2022
തുടക്കത്തില്‍ ഡേവിഡ് വാര്‍ണറെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ ആയിരുന്നു ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ സിക്സും ഫോറുമടിച്ച് പൃഥ്വി ഷാ പവര്‍ പ്ലേ പവറാക്കി. ആവേശ് ഖാന് എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ചാണ് പൃഥ്വി കരുത്തുകാട്ടിയത്. ഇതോടെ അഞ്ചാം ഓവറില്‍ തന്നെ രവി ബിഷ്ണോയിയെ ലക്നൗ നായകന് കെ എല്‍ രാഹുല്‍ രംഗത്തിറക്കിയെങ്കിലും ബിഷ്ണോയിയെും പൃഥ്വി ബൗണ്ടറി കടത്തി.
പവര്‍ പ്ലേക്ക് പിന്നാലെ പൃഥ്വി ഷായെ കെ ഗൗതമും ഡേവിഡ് വാര്‍ണറെയും (12 പന്തില്‍ 4), റൊവ്മാന്‍ പവലിനെയും(10 പന്തില്‍ 3) രവി ബിഷ്ണോയിയും മടക്കിയതോടെ ഡല്‍ഹി മെല്ലെപ്പോക്കിലായി. തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പ്രതിരോധിച്ചു കളിച്ച റിഷഭ് പന്ത് പതിനാറാം ഓവറിനുശേഷം നടത്തിയ കടന്നാക്രമണത്തിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്കോറിലെത്തിയത്.
നേരത്തെ ടോസ് നേടിയ ലക്നൗ ക്യാപ്റ്റന്‍ കെ. എല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഡല്‍ഹി ഇന്നിറങ്ങിയത്. ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ടീമില്‍ കളിക്കുന്നുണ്ട്. പരിക്ക് ഭേദമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയ ഖലീല്‍ അഹമ്മദിന് പകരം ഡല്‍ഹി ടീമിലെത്തി. മന്ദീപിന് പകരം സര്‍ഫ്രാസ് ഖാനും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. ലക്നൗ ടീമില്‍ മനീഷ് പാണ്ഡേയ്ക്ക് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2022, Lucknow Super Giants