IPL 2022 |ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു; ഇരുടീമിലും മാറ്റങ്ങള്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
മൂന്ന് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇന്നിറങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍ ഇന്ന് ഡല്‍ഹി ടീമില്‍ കളിക്കുന്നുണ്ട്.
ഐപിഎല്ലില്‍ (IPL 2022) ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ ക്യാപ്റ്റന്‍ കെ. എല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇന്നിറങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍ ഇന്ന് ഡല്‍ഹി ടീമില്‍ കളിക്കുന്നുണ്ട്.
പരിക്ക് ഭേദമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയ ഖലീല്‍ അഹമ്മദിന് പകരം ഡല്‍ഹി ടീമിലെത്തി. മന്‍ദീപിന് പകരം സര്‍ഫ്രാസ് ഖാനും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. ലക്‌നൗ ടീമില്‍ മനീഷ് പാണ്ഡേയ്ക്ക് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി.
#LSG have won the toss and they will bowl first against #DelhiCapitals
Live - https://t.co/RH4VDWYbeX #LSGvDC #TATAIPL pic.twitter.com/zZu2ohQxvx
— IndianPremierLeague (@IPL) April 7, 2022
advertisement
കെ എല്‍ രാഹുല്‍- റിഷഭ് പന്ത് എന്നിവര്‍ നായകന്മാരായി നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് മത്സരത്തിന്റെ ആവേശമുയര്‍ത്തുന്നത്. രണ്ട് ടീമിനൊപ്പവും ശക്തമായ താരനിര ഉള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡല്‍ഹി ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് തകര്‍ത്താണ് 15ആം സീസണിലേക്കുള്ള വരവറിയിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ പുത്തന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനോട് 14 റണ്‍സിന് ഡല്‍ഹി തോല്‍വി വഴങ്ങി.
ലക്‌നൗവിന്റെ തുടക്കം തോല്‍വിയോടെയായിരുന്നു. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ച് വിക്കറ്റിന് രാഹുലും സംഘവും തോറ്റു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിന് തകര്‍ക്കാന്‍ ലക്‌നൗവിന് കഴിഞ്ഞു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 12 റണ്‍സിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ലക്‌നൗ ഡല്‍ഹിയെ നേരിടാനെത്തുന്നത്. ഇരു ടീമും ആദ്യമായാണ് നേര്‍ക്കുനേര്‍ എത്തുന്നത്. അതുകൊണ്ട് കണക്കില്‍ മുന്‍തൂക്കം ആര്‍ക്കും അവകാശപ്പെടാനാവില്ല.
advertisement
Delhi Capitals (Playing XI): Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Anrich Nortje.
Lucknow Super Giants (Playing XI): KL Rahul(c), Quinton de Kock(w), Evin Lewis, Deepak Hooda, Ayush Badoni, Krunal Pandya, Jaosn Holder, Krishnappa Gowtham, Andrew Tye, Ravi Bishnoi, Avesh Khan.
Location :
First Published :
April 07, 2022 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു; ഇരുടീമിലും മാറ്റങ്ങള്‍