IPL 2022 |എല്‍ ക്ലാസിക്കോ ആര് നേടും? ടോസ് വീണു; ഇരു ടീമിലും മാറ്റങ്ങള്‍

Last Updated:

ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളും, മുംബൈയില്‍ മൂന്ന് മാറ്റങ്ങളും ഇന്നത്തെ മത്സരത്തില്‍ വരുത്തിയിട്ടുണ്ട്.

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ക്രിസ് ജോര്‍ദാന്‍, മോയീന്‍ അലി എന്നിവര്‍ക്ക് പകരം ഡ്വെയ്ന്‍ പ്രെടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ടീമിലെത്തി. മുംബൈ ഇന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡാനിയല്‍ സാംസ്, റിലെ മെറിഡെത്ത്, ഹൃതിക് ഷോഖീന്‍ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം പിടിച്ചു.
advertisement
സീസണില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന രണ്ടു വമ്പന്മാര്‍ മുഖാമുഖം എത്തുകയാണ്. നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ രോഹിത് ശര്‍മയുടെ മുംബൈയ്ക്കു ഈ കളി ജയിച്ചേ തീരൂ. തോറ്റാല്‍ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി മുംബൈ മാറും. സീസണില്‍ ഇതുവരെ കളിച്ച ആറു മല്‍സരങ്ങളിലും മുംബൈ തോറ്റു കഴിഞ്ഞു.
advertisement
മറുഭാഗത്ത് രവീന്ദ്ര ജഡേജ നയിക്കുന്ന സിഎസ്‌കെയുടെ സ്ഥിതിയും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. ഇത്തവണ കളിച്ച ആറു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ മുംബൈയോടു പരാജയപ്പെട്ടാല്‍ സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകള്‍ക്കും മങ്ങലേല്‍ക്കും.
advertisement
മുംബൈ- ചെന്നൈ പോരാട്ടങ്ങളുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ മുന്‍തൂക്കം മുംബൈയ്ക്കാണ്. 19 മല്‍സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ 13 കളികളില്‍ സിഎസ്‌കെയും ജയിച്ചുകയറുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |എല്‍ ക്ലാസിക്കോ ആര് നേടും? ടോസ് വീണു; ഇരു ടീമിലും മാറ്റങ്ങള്‍
Next Article
advertisement
'കോൺഗ്രസിന് ഹിന്ദു വോട്ടു വേണ്ട;ശബരിമല ആചാര സംരക്ഷണത്തിൽ ബിജെപി നിഷ്ക്രിയം': എൻ എസ്എസ്
'കോൺഗ്രസിന് ഹിന്ദു വോട്ടു വേണ്ട;ശബരിമല ആചാര സംരക്ഷണത്തിൽ ബിജെപി നിഷ്ക്രിയം': എൻ എസ്എസ്
  • എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ശബരിമല ആചാര സംരക്ഷണത്തിൽ ബിജെപിയെ വിമർശിച്ചു.

  • കോൺഗ്രസിന് ഹിന്ദു വോട്ടുകളല്ല, ന്യൂനപക്ഷ വോട്ടുകളാണ് വേണ്ടതെന്ന് സുകുമാരൻ നായർ പറഞ്ഞു.

  • ശബരിമല പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളെ സുകുമാരൻ നായർ പ്രശംസിച്ചു.

View All
advertisement