IPL 2022 |രക്ഷകരായി അക്‌സര്‍ പട്ടേലും ലളിത് യാദവും; മുംബൈയെ നാല് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

Last Updated:

മുംബൈക്കായി മലയാളി താരം ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിരുന്നു.

ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) നാല് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals). മുംബൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ഡല്‍ഹി മറികടന്നു. മധ്യനിരയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ച ലളിത് യാദവും (48*) അക്‌സര്‍ പട്ടേലുമാണ് (38) ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്.
18ആം ഓവറാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഡാനിയേല്‍ സാംസിന്റെ ഈ ഓവറില്‍ 24 റണ്‍സാണ് അക്സര്‍- ലളിത് സഖ്യം അടിച്ചെടുത്തത്. മുംബൈക്കായി മലയാളി താരം ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിരുന്നു.
advertisement
തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണത് ഡല്‍ഹിക്ക് തുടക്കത്തില്‍ തിരിച്ചടിയായി. സീഫര്‍ടിന്റെ മികച്ച സ്‌ട്രൈക്കുകളുടെ ബലത്തില്‍ 3 ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 30 റണ്‍സ് കടന്നിരുന്നു. എന്നാല്‍ മുരുഗന്‍ അശ്വിന്‍ എത്തി തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കളിയുടെ ഗതി മാറ്റി. സീഫര്‍ട് (21), മന്ദീപ് (0) എന്നിവരാണ് അശ്വിന്റെ മുന്നില്‍ മുട്ടുമടക്കിയത്. പിന്നാലെ ഒരു റണ്‍സ് മാത്രം എടുത്ത് ക്യാപ്റ്റന്‍ പന്തും പുറത്തായി. പിന്നീട് പൃഥ്വി ഷായും ലളിത് യാദവും ചേര്‍ന്ന് പതിയെ ഡല്‍ഹിയെ മുന്നോട്ട് നയിച്ചു.
advertisement
പിന്നീട് ഡല്‍ഹിയുടെ മധ്യനിര ബേസില്‍ തകര്‍ത്തു. ഓപ്പണര്‍ പൃഥ്വിയേയും ബേസില്‍ കൂടാരം കയറ്റി. പൃഥ്വിയെയാണ് (38) ബേസില്‍ ആദ്യം മടക്കിയത്. ബേസിലിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് ഷാ മടങ്ങുന്നത്. രണ്ട് പന്തുകള്‍ക്ക് ശേഷം അപകടകാരിയായ റോവ്മാന്‍ പവലിനേയും (0) ബേസില്‍ മടക്കിയയച്ചു. ഇത്തവണ ഡാനിയേല്‍ സാംസിന് ക്യാച്ച്. പുള്‍ ഷോട്ടിലാണ് പവലും മടങ്ങുന്നത്. ഠാക്കൂറിനെ (22) ബേസില്‍ രോഹിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
ഇതോടെ 13.2 ഓവറില്‍ ആറിന് 104 എന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ലളിത്- അക്സര്‍ സഖ്യം 75 റണ്‍സ് സഖ്യം കൂട്ടിച്ചേര്‍ത്തു. കൂടെ വിജയവും.
advertisement
നേരത്തെ, 48 പന്തില്‍ പുറത്താവാതെ 81 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (41) മികച്ച പ്രകടനം പുറത്തെടുത്തു. കുല്‍ദീപ് യാദവ് ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |രക്ഷകരായി അക്‌സര്‍ പട്ടേലും ലളിത് യാദവും; മുംബൈയെ നാല് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
Next Article
advertisement
എബിവിപി ഏഴ് വര്‍ഷത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചുവന്നത് എന്തുകൊണ്ട്?
എബിവിപി ഏഴ് വര്‍ഷത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചുവന്നത് എന്തുകൊണ്ട്?
  • ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഏഴ് വര്‍ഷത്തിന് ശേഷം എബിവിപി തകര്‍പ്പന്‍ വിജയം നേടി.

  • എബിവിപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനങ്ങള്‍ നേടി.

  • എബിവിപിയുടെ വിജയത്തിന് എതിരാളികളായ എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ എന്നിവിടങ്ങളിലെ തര്‍ക്കങ്ങളും കാരണമായി.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement