ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലക്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ഇന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങുന്നത്.
ലക്നൗവില്‍ കൃഷ്ണപ്പ ഗൗതത്തിന് പകരം മനീഷ് പാണ്ഡേ ടീമിലെത്തി. മുംബൈ ടീമില്‍ ബേസില്‍ തമ്പിക്ക് പകരം ഫാബിയന്‍ അലന് അന്തിമ ഇലവനില്‍ ഇടം പിടിച്ചു.
തുടര്‍ തോല്വികളോടെയെത്തുന്ന മുംബൈക്ക് ഇന്നത്തെ മത്സരം ജീവന് മരണ പോരാട്ടമാണ്. എന്നാല്‍ ലഖ്നൗവിനെ വീഴ്ത്തുക മുംബൈക്ക് എളുപ്പമാവില്ലെന്നുറപ്പ്. അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇത്തവണ തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇനി തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്.
കെ എല്‍ രാഹുല്‍ നായകനായുള്ള ലക്നൗ സൂപ്പര്‍ ജയ്ന്റ്സ് നിസാരക്കാരല്ല. മികച്ച ടീം കരുത്ത് അവര്‍ക്കുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് തുടങ്ങിയ ലക്നൗ സിഎസ്കെയെ തോല്‍പ്പിച്ച് തിരിച്ചുവന്നു. പിന്നീട് ഹൈദരാബാദിനെ തോല്‍പ്പിച്ച ലക്നൗ ഡല്‍ഹി ക്യാപിറ്റല്‍സിനേയും മുട്ടുകുത്തിച്ചു. രാജസ്ഥാന് റോയല്‍സിനോട് പൊരുതിത്തോറ്റ ലക്നൗ വലിയ പ്രതീക്ഷയില്‍ത്തന്നെയാണുള്ളത്.
ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Quinton de Kock(w), Manish Pandey, Deepak Hooda, Marcus Stoinis, Ayush Badoni, Jaosn Holder, Krunal Pandya, Dushmantha Chameera, Avesh Khan, Ravi Bishnoi
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.