ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരുടീമിലും ഇന്ന് മാറ്റങ്ങള്‍ ഉണ്ട്. പഞ്ചാബ് ടീമില്‍ ജോണി ബെയര്‍സ്റ്റോ ഇന്നിറങ്ങുന്നു. ഗുജറാത്ത് ടീമില്‍ സായ് സുദര്‍ശനും ദര്ശന് നാല്ക്കണ്ടെയും ഇന്ന് അരങ്ങേറ്റ മത്സരം കളിക്കുന്നു.
ടൂര്‍ണമെന്റില്‍ ഇത്തവണ അരങ്ങേറ്റക്കാരായെത്തിയ ഗുജറാത്ത് ഗംഭീര പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും കാഴ്ചവെച്ചത്. നായകനെന്ന നിലയില്‍ ഹാര്‍ദിക് മികവ് കാട്ടുമ്പോള്‍ സഹതാരങ്ങളും മികച്ച പിന്തുണ നല്കുന്നു.
ആദ്യ മത്സരത്തില്‍ മറ്റൊരു അരങ്ങേറ്റക്കാരായ ലക്നൗ സൂപ്പര്‍ ജയ്ന്റ്സിനെ തകര്‍ത്താണ് ഗുജറാത്ത് വരവറിയിച്ചത്. അഞ്ച് വിക്കറ്റിന്റെ ആധികാരിക ജയമാണ് ടീം നേടിയത്. രണ്ടാം മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിനും ഗുജറാത്ത് തകര്‍ത്തു.
പഞ്ചാബ് ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് എത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ കെകെആറിനോട് ആറ് വിക്കറ്റിന് തോറ്റു. മൂന്നാം മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ 54 റണ്‍സിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് പഞ്ചാബിന്റെ വരവ്.
Gujarat Titans (Playing XI): Matthew Wade(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar, Rashid Khan, Lockie Ferguosn, Mohammed Shami, Darshan Nalkande.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.