IPL 2022 |അനായാസം ഹൈദരാബാദ്; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു; തുടര്‍ച്ചയായ നാലാം ജയം
- Published by:Sarath Mohanan
- news18-malayalam
Last Updated:
27 പന്തില്‍ 41 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹൈദരാബാദിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 27 പന്തില്‍ 41 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബിനായി രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നിക്കോളാസ് പുരാന്‍ 30 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. രാഹുല്‍ ത്രിപാഠി (34), അഭിഷേക് ശര്‍മ (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഹൈദരാബാദിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്.
That's that from Match 28.
Aiden Markram finishes off things in style as @SunRisers win by 7 wickets.#TATAIPL #PBKSvSRH pic.twitter.com/njYoptmhFw
— IndianPremierLeague (@IPL) April 17, 2022
advertisement
നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് സ്റ്റാര്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് ആണ് പഞ്ചാബ് നിരയുടെ കഥ കഴിച്ചത്. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 33 പന്തില്‍ 60 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ നിരാശപ്പെടുത്തിയത്. മൂന്ന് റണ്‍സെടുത്ത വില്യംസണെ കഗിസോ റബാദ, ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന് അഭിഷേക്- ത്രിപാഠി സഖ്യം 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ത്രിപാഠിയേയും അഭിഷേകിനേയും രാഹുല്‍ ചാഹര്‍ പുറത്താക്കിയെങ്കിലും മാര്‍ക്രം- പുരാന്‍ കൂട്ടുകെട്ട് ലക്ഷ്യം പൂര്‍ത്തിയാക്കി.
advertisement
പഞ്ചാബ് നിരയില്‍ ലിവിംഗ്സറ്റണ്‍ ഒഴികെ മറ്റാര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാനായില്ല. ശിഖര്‍ ധവാന്‍ (8), പ്രഭ്സിമ്രാന്‍ സിംഗ് (14), ജോണി ബെയര്‍സ്റ്റോ (12), ജിതേഷ് ശര്‍മ (11), ഷാറുഖ് ഖാന്‍ (26), ഒഡെയ്ന്‍ സ്മിത്ത് (13), രാഹുല്‍ ചാഹര്‍ (0), വൈഭവ് അറോറ (0), അര്‍ഷ്ദീപ് സിംഗ് (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍.
Location :
First Published :
April 17, 2022 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |അനായാസം ഹൈദരാബാദ്; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു; തുടര്‍ച്ചയായ നാലാം ജയം


