ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 151 റണ്‍സിന് എല്ലാവരും പുറത്തായി. 33 പന്തില്‍ 60 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
ഹൈദരാബാദിനായി ഉമ്രാന് മാലിക് നാല് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ പരിക്കേറ്റ മായങ്ക് അഗാര്‍വാളിന് പകരം പഞ്ചാബിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്.
4 wickets for Umran Malik
60 for Liam Livingstone
Do the Punjab Kings have enough runs on the board?
We will find out as we build-up to the SRH run-chase #PBKSvSRH | #TATAIPL
പ്രഭ്സിമ്രാന് സിങ് (14), ശിഖര്‍ ധവാന് (8), ജോണി ബെയര്‍സ്റ്റോ (12), ജിതേഷ് ശര്‍മ (11) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പഞ്ചാബിനായി ലിവിങ്സ്റ്റണ് മാത്രമാണ് തിളങ്ങിയത്. 33 പന്തുകള്‍ നേരിട്ട ലിവിങ്സ്റ്റണ് നാലു സിക്സും അഞ്ചു ഫോറുമടക്കം 60 റണ്‍സെടുത്ത താരം 19-ാം ഓവറിലാണ് പുറത്തായത്.
28 പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറുമടക്കം 26 റണ്‍സെടുത്ത ഷാരൂഖ് ഖാന് മാത്രമാണ് ലിവിങ്സ്റ്റണ് അല്പമെങ്കിലും പിന്തുണ കൊടുത്തത്. ഇരുവരും അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 71 റണ്‍സാണ് പഞ്ചാബിനെ 100 കടത്തിയത്. ഒഡിയന്‍ സ്മിത്ത് (13), രാഹുല്‍ ചാഹര്‍ (0), വൈഭവ് അറോറ (0), അര്‍ഷ്ദീപ് സിങ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
Stumps were flying, catches being taken and there was a lot of pace courtesy Umran Malik!
Not a run scored in the final over of the innings and Malik ends up with figures of 4/28 🔥🔥#PBKSvSRH#TATAIPL
സണ്‍റൈസേഴ്സ് ഹൈദരാബാദ്: Abhishek Sharma, Kane Williamosn(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.