• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2022 |പഞ്ചാബിനെതിരെ ഹൈദരാബാദിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു; പഞ്ചാബിനെ ശിഖര്‍ ധവാന്‍ നയിക്കുന്നു

IPL 2022 |പഞ്ചാബിനെതിരെ ഹൈദരാബാദിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു; പഞ്ചാബിനെ ശിഖര്‍ ധവാന്‍ നയിക്കുന്നു

ഇന്നത്തെ മത്സരത്തില്‍ പരിക്കേറ്റ മായങ്ക് അഗാര്‍വാളിന് പകരം പഞ്ചാബിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്.

  • Share this:
    ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ പരിക്കേറ്റ മായങ്ക് അഗാര്‍വാളിന് പകരം പഞ്ചാബിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്.

    മായങ്ക് അഗര്‍വാളിന് പകരം പ്രഭ്‌സിമ്രാന്‍ സിംഗ് പഞ്ചാബ് ടീമിലെത്തി. സണ്‍റൈസേഴ്‌സ് ടീം മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നിറങ്ങുന്നത്.

    പഞ്ചാബ് കിംഗ്സ്: Shikhar Dhawan(c), Jonny Bairstow, Prabhsimran Singh, Liam Livingstone, Jitesh Sharma(w), Shahrukh Khan, Odean Smith, Kagios Rabada, Rahul Chahar, Vaibhav Arora, Arshdeep Singh

    സണ്‍റൈസേഴ്സ് ഹൈദരാബാദ്: Abhishek Sharma, Kane Williamosn(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan

    ആദ്യത്തെ രണ്ട് തോല്‍വികള്‍ക്ക് ശേഷം ഹാട്രിക് ജയവുമായാണ് കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് വരുന്നത്. പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. ഹൈദരാബാദിന്റെ ബാറ്റിങ് നിരയും ഫോമിലേക്കെത്തിയതിനാല്‍ ടീം വലിയ പ്രതീക്ഷയിലാണ്.

    ഇത്തവണ ഏറ്റവും മോശം ടീമെന്ന് വിലയിരുത്തിയവര്‍ക്ക് മുന്നിലൂടെയാണ് ടീം കുതിപ്പ് തുടരുന്നത്. ബൗളിങ് നിരയും മിന്നും ഫോമില്‍. ഭുവനേശ്വര്‍ കുമാറിനൊപ്പം ടി നടരാജനും ഉമ്രാന്‍ മാലിക്കും കരുത്ത് കാട്ടുന്നു. വാഷിങ്ടണ്‍ സുന്ദറിന്റെ പരിക്ക് മാത്രമാണ് ഹൈദരാബാദിന് അല്‍പ്പം തിരിച്ചടി നല്‍കുന്നത്. കെയ്ന്‍ വില്യംസണ്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, രാഹുല്‍ ത്രിപാഠി എന്നിവരെല്ലാം തങ്ങളുടെ കരുത്തിനനുസരിച്ച് ഉയര്‍ന്നത് ടീമിന്റെ വിജയ സാധ്യത ഉയര്‍ത്തുന്നു.

    പഞ്ചാബും മോശക്കാരല്ല. മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ലിയാം ലിവിങ്സ്റ്റന്‍ എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ജോണി ബെയര്‍‌സ്റ്റോ ഇനിയും ഫോമിലേക്കെത്തേണ്ടതായുണ്ട്. മധ്യനിരയില്‍ ഷാരൂഖ് ഖാന് വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. ബൗളിങ് നിരയില്‍ കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷദീപ് സിങ് എന്നിവരെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു.

    നേര്‍ക്കുനേര്‍ 17 തവണയാണ് ഇരു ടീമും എത്തിയത്. ഹൈദരാബാദിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 12 ജയം ഹൈദരാബാദ് നേടിയപ്പോള്‍ അഞ്ച് മത്സരമാണ് പഞ്ചാബിന് ജയിക്കാനായത്.
    Published by:Sarath Mohanan
    First published: