IPL 2022 |വെടിക്കെട്ടിന് തിരികൊളുത്തി മാക്‌സ്വെല്‍(55); ആളിക്കത്തിച്ച് കാര്‍ത്തിക് (66*); ഡല്‍ഹിക്ക് 190 റണ്‍സ് വിജയലക്ഷ്യം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഷഹബാസ് അഹമദ് 21 പന്തില്‍ 32 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വമ്പന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. മാക്‌സ്വെല്ലിന്റെയും ദിനേഷ് കാര്‍ത്തിക്കിന്റെയും തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറികളാണ് ബാംഗ്ലൂരിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
34 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 55 റണ്‍സാണ് മാക്‌സ്വെല്‍ നേടിയത്. 34 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്റെ ഇന്നിങ്‌സ്. ഷഹബാസ് അഹമദ് 21 പന്തില്‍ 32 റണ്‍സ് നേടി പുറത്താകാതെ നിന്നു.
മോശം തുടക്കാണ് ബാംഗ്ലൂരിന് ലഭിച്ചത്. ഓപ്പണര്‍മാരായ അനുജ് റാവത്ത് (0), ഫാഫ് ഡു പ്ലെസിസ് (8) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ മൂന്ന് ഓവറിനിടെ ആര്‍സിബിക്ക് നഷ്ടമായി. ഖലീല്‍ അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ഏഴാം ഓവറില്‍ വിരാട് കോഹ്ലി (12) റണ്ണൗട്ടാവുകയും ചെയ്തതോടെ ആര്‍സിബി മൂന്നിന് 40 എന്ന നിലയിലായി. ഇതിനിടെ സുയഷ് (12) മടങ്ങിയതോടെ നാലിന് 75 എന്ന നിലയിലേക്ക് വീണു.
advertisement
ഒരറ്റത്ത് ആക്രമിച്ച് കളിച്ച മാക്സ്വെല്ലിലായിരുന്നു ടീം ഇത്രയെങ്കിലും റണ്‍സെടുത്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 92 റണ്‍സ് ആയിരിക്കെ മാക്സ്വെല്ലും മടങ്ങി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ലളിത് യാദവിന് ക്യാച്ച്. പിന്നീടാണ് ആര്‍സിബി ആഗ്രഹിച്ച ഇന്നിങ്‌സ് പിറന്നത്. ദിനേഷ് കാര്‍ത്തിക്കും ഷഹബാസ് അഹമദും കൂട്ടിച്ചേര്‍ത്ത 97 റണ്‍സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, ഷഹ്ബാസ് അഹമ്മദ്, ദിനേഷ് കാര്‍ത്തിക്, സൂയഷ് പ്രഭുദേശായ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.
advertisement
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.
Location :
First Published :
April 16, 2022 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |വെടിക്കെട്ടിന് തിരികൊളുത്തി മാക്‌സ്വെല്‍(55); ആളിക്കത്തിച്ച് കാര്‍ത്തിക് (66*); ഡല്‍ഹിക്ക് 190 റണ്‍സ് വിജയലക്ഷ്യം


