ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) ടോസ് നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Banglore). മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഡുപ്ലെസി ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
അനുജ് റാവത്തിനെ പുറത്തിരുത്തി പകരം രജത് പാട്ടിദറിനെ ടീമില്‍ ഉള്‍പ്പെടുത്തി ഒരു മാറ്റവുമായി ബാംഗ്ലൂർ ഇറങ്ങുമ്പോൾ മറുവശത്ത് കരുൺ നായരെയും ഒബെദ് മക്കോയിയെയും പുറത്തിരുത്തി പകരം ഡാരിൽ മിച്ചലിനെയും കുൽദീപ് സെന്നിനെയും ഉൾപ്പെടുത്തി രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാൻ കളത്തിൽ ഇറങ്ങുന്നത്. ഐപിഎല്ലിൽ അരങ്ങേറ്റ മത്സരത്തിനാണ് മിച്ചൽ ഒരുങ്ങുന്നത്.
അനുജ് റാവത്ത് പുറത്തിരുന്നതോടെ ബാംഗ്ലൂരിനായി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഡുപ്ലെസിക്കൊപ്പം വിരാട് കോഹ്ലിയാകും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. കഴിഞ്ഞ മത്സരത്തിലേറ്റ തോൽവിയുടെ തിരിച്ചടിയിൽ നിന്നും കരകയറാൻ ബാംഗ്ലൂർ വിജയം ലക്ഷ്യം വെക്കുമ്പോൾ മറുവശത്ത് വിജയം തുടരാനാണ് രാജസ്ഥാൻ ലക്ഷ്യമിടുക.
നിലവിൽ പോയിന്റ് പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ 10 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ അവർക്ക് ഗുജറാത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം. അതേസമയം, എട്ട് മത്സരങ്ങളിൽ നിന്നും 10 പോയിന്റുള്ള ബാംഗ്ലൂരിനും 10 പോയിന്റാണുള്ളത്. അവർ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.