IPL 2022 |എറിഞ്ഞൊതുക്കി ഗുജറാത്ത് ബൗളര്‍മാര്‍; രാജാസ്ഥനെ 37 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഗുജറാത്തിനായി യാഷ് ദയാല്‍, ലോക്കി ഫെര്‍ഗ്യൂസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) 37 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). ഗുജറാത്ത് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 24 ബോളില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സെടുത്ത ഓപ്പണര്‍ ജോസ് ബട്ട്‌ലറാണ് രാജസ്ഥന്റെ ടോപ് സ്‌കോറര്‍.
ഗുജറാത്തിനായി യാഷ് ദയാല്‍, ലോക്കി ഫെര്‍ഗ്യൂസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
That's that from Match 24.@gujarat_titans win by 37 runs and now sit atop the #TATAIPL Points Table.
Scorecard - https://t.co/yM9yMibDVf #RRvGT #TATAIPL pic.twitter.com/tyce9OyqJa
— IndianPremierLeague (@IPL) April 14, 2022
advertisement
നേരിട്ട ആദ്യ പന്തില്‍ തന്നെ ദേവ്ദത്ത് മടങ്ങി. യാഷിന്റെ ബൗണ്‍സില്‍ ബാറ്റുവച്ച ദേവ്ദത്ത് സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി. എങ്കിലും ബട്ലറുടെ ഇന്നിംഗ്സ് രാജസ്ഥാന്റെ സമ്മര്‍ദ്ദം കുറച്ചു. എട്ട് ഫോറും മൂന്ന് സിക്സും ബട്ട്‌ലര്‍ നേടി. എന്നാല്‍ ആറാം ഓവറിര്‍ ആര്‍ അശ്വിന്‍ (8) പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. ലോക്കി ഫെര്‍ഗ്യൂസണിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അശ്വിന്‍. അതേ ഓവറില്‍ ബട്ട്‌ലറേയും ഫെര്‍ഗ്യൂസണ്‍ മടക്കി. ഒരു യോര്‍ക്കറില്‍ ബട്ട്‌ലര്‍ ബൗള്‍ഡായി.
advertisement
നായകന്‍ സഞ്ജു സാംസണ്‍ (11 പന്തില്‍ 11) റണ്ണൗട്ടാവുകയും ചെയ്തതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. റാസി വാന്‍ ഡര്‍ ഡസ്സന്‍ (6) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഷിംറോണ്‍ ഹെറ്റ്മയേര്‍ (29), റിയാന്‍ പരാഗ് (18), ജിമ്മി നീഷം (17) എന്നിവര്‍ ചെറുത്തുനിന്നെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. യൂസ്വേന്ദ്ര ചാഹലാണ് (5) പുറത്തായ മറ്റൊരു താരം. പ്രസിദ്ധ് കൃഷ്ണ (4), കുല്‍ദീപ് സെന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 192 റണ്‍സാണ് നേടിയത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്ത് ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
advertisement
52 പന്തില്‍ 87 റണ്‍സാണ് ഹാര്‍ദിക് അടിച്ചു കൂട്ടിയത്. എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഗുജറാത്തിനായി യുവതാരം അഭിനവ് മനോഹറും തിളങ്ങി. 28 പന്തില്‍ 43 റണ്‍സ് നേടിയാണ് താരം പുറത്തായത്.
Location :
First Published :
April 14, 2022 11:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |എറിഞ്ഞൊതുക്കി ഗുജറാത്ത് ബൗളര്‍മാര്‍; രാജാസ്ഥനെ 37 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്



