ഐപിഎല്ലില് (IPL 2022) രാജസ്ഥാന് റോയല്സിനെതിരെ (Rajasthan Royals) നടക്കുന്ന പോരാട്ടത്തില് ഗുജറാത്ത് ടൈറ്റന്സ് (Gujarat Titans) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന് നായകന് സഞ്ജു സാംസണ് ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ഇന്നത്തെ മത്സരത്തില് മാറ്റങ്ങള് വരുത്തിയിട്ടുണ്ട്.
രാജസ്ഥാന് നിരയില് ട്രെന്റ് ബോള്ട്ടിന് പകരം ജെയിംസ് നീഷം ഇന്നിറങ്ങുന്നു. ഗുജറാത്ത് നിരയില് വിജയ് ശങ്കറും യാഷ് ദയാലും അന്തിമ ഇലവനില് ഇടം നേടി.
#RR have won the toss and they will bowl first against #GujaratTitans
ഇരു ടീമുകളും ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് ഇന്നു മുഖാമുഖം വരുന്നത്. ഇരു ടീമുകള്ക്കും ഇപ്പോള് ആറു പോയിന്റ് വീതമാണുള്ളത്. എന്നാല് മികച്ച നെറ്റ് റണ്റേറ്റ് തുണയായപ്പോള് റോയല്സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായി.
അഞ്ചാംസ്ഥാനത്താണ് ടൈറ്റന്സുള്ളത്. ഇന്നു ജയിക്കുന്ന ടീം എട്ടു പോയിന്റോടെ ഒന്നാംസ്ഥാനം ഭദ്രമാക്കും. രാജസ്ഥാനും ഗുജറാത്തിനും ഇത് അഞ്ചാം റൗണ്ട് പോരാട്ടമാണ്.
ഗുജറാത്ത് ടൈറ്റന്സ്: മാത്യൂ വെയ്ഡ്, ശുഭ്മാന് ഗില്, വിജയ് ശങ്കര്, ഹാര്ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്, അഭിനവ് മനോഹര്, രാഹുല് തെവാട്ടിയ, റാഷിദ് ഖാന്, ലോക്കി ഫെര്ഗൂസണ്, മുഹമ്മദ് ഷമി, യഷ് ദയാല്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.