IPL 2022 |രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്തയ്ക്ക് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു, ഇരു ടീമിലും മാറ്റങ്ങള്‍

Last Updated:

രാജസ്ഥാന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളാണ് ഇന്ന് വരുത്തിയിരിക്കുന്നത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമിലും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
രാജസ്ഥാന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളാണ് ഇന്ന് വരുത്തിയിരിക്കുന്നത്. ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, കരുണ്‍ നായര്‍ എന്നിവര്‍ രാജസ്ഥാന്റെ അന്തിമ ഇലവനില്‍ ഇടം നേടി. കൊല്‍ക്കത്തയില്‍ അമാന്‍ ഖാന് പകരമായി ശിവം മവി ടീമിലെത്തി.
advertisement
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, റിയാന്‍ പരാഗ്, ട്രന്റ് ബോള്‍ട്ട്, ഒബെദ് മക്കോയ്, പ്രസിദ്ധ് കൃഷ്ണ, യൂസ്വേന്ദ്ര ചാഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്: ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ആന്ദ്രേ റസ്സല്‍, ഷെല്‍ഡണ്‍ ജാക്സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമടക്കം രാജസ്ഥാന്‍ നാലാം സ്ഥാനത്താണ്. അതേ സമയം ആറ് മത്സരത്തില്‍ നിന്ന് കെകെആര്‍ മൂന്ന് വീതം ജയവും തോല്‍വിയും വഴങ്ങി കെകെആര്‍ ആറാം സ്ഥാനത്താണ്.
advertisement
ഹൈദരാബാദിനെതിരേ 61 റണ്‍സ് ജയം നേടിയാണ് രാജസ്ഥാന്‍ വരവറിയിച്ചത്. മുംബൈയെ 23 റണ്‍സിനും തോല്‍പ്പിച്ച രാജസ്ഥാന്‍ ആര്‍സിബിയോട് നാല് വിക്കറ്റിന് തോറ്റു. ലക്‌നൗവിനോട് മൂന്ന് റണ്‍സിന്റെ ത്രില്ലിങ് ജയവും നേടാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റാണ് രാജസ്ഥാന്റെ വരവ്.
ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് തുടങ്ങിയ ശ്രേയസ് അയ്യരും സംഘവും രണ്ടാം മത്സരത്തില്‍ ആര്‍സിബിയോട് മൂന്ന് വിക്കറ്റിന് തോറ്റു. പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് കെകെആര്‍ തിരിച്ചുവരവ് നടത്തി. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത കെകെആറിന് പക്ഷെ ഡല്‍ഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോല്‍ക്കേണ്ടി വന്നു.
advertisement
25 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. 13 തവണ ജയം നേടി കെകെആര്‍ മുന്നിട്ട് നില്‍ക്കുമ്‌ബോള്‍ രാജസ്ഥാന്‍ റോയല്‍സ് 11 ജയമാണ് നേടിയത്. ഒരു മത്സരത്തിന് ഫലം കാണാനുമായില്ല. അവസാന സീസണില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 86 റണ്‍സിനാണ് കെകെആര്‍ ജയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്തയ്ക്ക് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു, ഇരു ടീമിലും മാറ്റങ്ങള്‍
Next Article
advertisement
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
  • ചെറുപാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് സിബൽ പറഞ്ഞു

  • ബിഹാർ, ഹരിയാന, മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷികളെ പാർശ്വവൽക്കരിച്ചതിന് ഉദാഹരണങ്ങൾ ഉണ്ട്

  • തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ ഉപയോഗിച്ച് ബിജെപി ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിട്ടില്ല

View All
advertisement