ഐപിഎല്ലിൽ (IPL 2022) ഗുജറാത്ത് ടൈറ്റൻസിനെതിരെ (Gujarat Titans) ടോസ് നേടി സൺറൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad). ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (Kane Williamson) ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ടീമിൽ മാറ്റങ്ങൾ വരുത്താതെയാണ് ഇരുടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.
സീസണില്‍ തോൽവി അറിയാതെ കുതിക്കുന്ന ടീമാണ് ഗുജറാത്ത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ (Hardik Pandya) നേതൃത്വത്തിലിറങ്ങുന്ന ടീം കളിച്ച മൂന്ന് കളികളും ജയിച്ച് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ കളിച്ച മൂന്നെണ്ണത്തിൽ ഒരു കളി മാത്രം ജയിക്കാനായ ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ വിജയക്കുതിപ്പ് തുടരുന്ന ഗുജറാത്തിന് പൂട്ടിടാൻ ഹൈദരാബിദിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചാണ് ഹൈദരാബാദ് മത്സരത്തിനിറങ്ങുന്നത്. അതേസമയം പഞ്ചാബ് കിംഗ്‌സിനെതിരെ തോല്‍വിയുടെ വക്കില്‍ നിന്നും ജയത്തിലേക്ക് കയറിവന്ന ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്.
A look at the Playing XI for #SRHvGT
Live - https://t.co/phXicAbLCE #SRHvGT #TATAIPL https://t.co/OMBk7vI7JB pic.twitter.com/SaDZiw3XFp
— IndianPremierLeague (@IPL) April 11, 2022
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, അഭിനവ് മനോഹർ, റാഷിദ് ഖാൻ, ലോക്കി ഫെർഗൂസൻ, മുഹമ്മദ് ഷമി, ദർശൻ നാൽക്കണ്ടെ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), രാഹുൽ ത്രിപാഠി, നിക്കോളാസ് പൂരാൻ (വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം, ശശാങ്ക് സിംഗ്, വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, മാർക്കോ യാൻസെൻ, ഉമ്രാൻ മാലിക്, ടി നടരാജൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.