ഐപിഎല്ലിൽ (IPL 2022) ഇന്ന് ഡബിൾ ധമാക്ക. പതിനഞ്ചാം സീസണിന്റെ രണ്ടാം മത്സരദിനത്തെ ചൂടുപിടിപ്പിക്കാൻ രണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ രോഹിത് ശർമ (Rohit Sharma), വിരാട് കോഹ്ലി (Virat Kohli), ഋഷഭ് പന്ത് (Rishabh Pant), ജസ്പ്രീത് ബുംറ (Jasprit Bumrah) എന്നിവരെല്ലാം തന്നെ ഇന്ന് കളത്തിലിറങ്ങുന്നു. ഇന്നത്തെ ആദ്യ മത്സരത്തിൽ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് (Mumbai Indians) ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനെ (Delhi Capitals) നേരിടും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30 നാണ് മത്സരം ആരംഭിക്കുക.രണ്ടാമത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Bangalore) പഞ്ചാബ് കിംഗ്‌സിനെയും (Punjab Kings) നേരിടും. വൈകിട്ട് ഏഴരയ്ക്ക് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിനിറങ്ങുന്ന ടീമുകൾക്ക് ചില പ്രധാന താരങ്ങളുടെ സേവനം ഇന്ന് ലഭ്യമായിരിക്കില്ലെന്നത് ചെറിയ തിരിച്ചടി നൽകുന്നുണ്ട്. ഇതിൽ ഡൽഹിക്കും പഞ്ചാബിനുമാണ് കൂടുതൽ വെല്ലുവിളി നേരിടേണ്ടി വരിക.
പാകിസ്ഥാൻ പര്യടനത്തിലായതിനാൽ ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാർണർ, ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ് എന്നിവരെയും പരിക്ക് അലട്ടുന്നതിനാൽ ദക്ഷിണാഫ്രിക്കന്‍ എക്‌സ്‌പ്രസ് പേസർ ആൻറിച് നോർക്യയും ഇന്ന് ഡൽഹി നിരയിലുണ്ടാകില്ല. അതേസമയം പരിക്കിൽ നിന്ന് മുക്തനാവാത്തതിനാൽ സൂര്യകുമാർ യാദവിനെ കൂടാതെയാകും മുംബൈ ഇന്ന് ഇറങ്ങുക.
Also read-
IPL 2022 | കനൽ കെട്ടിട്ടില്ല; മൂന്ന് വർഷത്തിനിടെ ആദ്യ അർധസെഞ്ചുറി; ധോണിയുടെ ഇന്നിംഗ്സ് ആഘോഷമാക്കി ആരാധകരുംഅതേസമയം, ആദ്യ കിരീട൦ ലക്ഷ്യം വെക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും മെഗാതാരലേലത്തിൽ നിന്നും പുത്തൻ താരങ്ങളെ സ്വന്തമാക്കി ടീം ഒന്നാകെ ഉടച്ചുവാർത്താണ് പുത്തൻ സീസൺ കളിക്കാനൊരുങ്ങുന്നത്. പുതിയ ക്യാപ്റ്റന്മാരുമായാണ് ഇരു ടീമുകളും സീസണിലേക്ക് എത്തുന്നത്. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ സ്ഥാനത്തേക്ക് ഫാഫ് ഡുപ്ലെസിയെ ബാംഗ്ലൂർ കൊണ്ടുവന്നപ്പോൾ മറുവശത്ത് രാഹുൽ ടീം വിട്ടതോടെ മായങ്ക് അഗർവാളിനെ ക്യാപ്റ്റനാക്കിയാണ് പഞ്ചാബ് എത്തുന്നത്.
ചില പ്രധാന താരങ്ങൾ ഇന്നത്തെ മത്സരത്തിനുണ്ടാകില്ലെന്നത് ഇരു ടീമുകൾക്കും തിരിച്ചടി നൽകുന്നുണ്ട്. ബാംഗ്ലൂർ നിരയിൽ ഓസീസ് താരങ്ങളായ ഗ്ലെൻ മാക്സ്‍വെല്ലും ജോഷ് ഹേസൽവുഡും ഇന്നത്തെ മത്സരത്തിനുണ്ടാകില്ല. മറുവശത്ത് ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോയും ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡയും ഇന്ന് ടീമിനൊപ്പമുണ്ടാവില്ല.
Also read-
IPL 2022 | 'ടീം ബസിൽ കയറ്റില്ല; ഹോട്ടലിലേക്ക് നടന്നുവരാൻ പറയും'; ജഡേജയ്ക്കും പഠാനും വോൺ നൽകിയ ശിക്ഷക്യാപ്റ്റൻസിയുടെ സമ്മർദ്ദമില്ലാതെ കളിക്കാനിറങ്ങുന്ന കോഹ്ലി തകർത്തടിക്കുന്നത് കാണാനാകും ആരാധകർ എത്തുക. ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ചേക്കേറിയ ഡുപ്ലെസി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് പുറമെ ഐപിഎല്ലിൽ തന്റെ മികച്ച പ്രകടനം തുടരാൻ കൂടിയാകും ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ നടത്തിയ വിക്കറ്റ് വേട്ട ഈ സീസണിലും തുടരാൻ ഹർഷൽ പട്ടേലും കാത്തിരിക്കുന്നു.
Also read-
Rajasthan Royals | 'ശ്രദ്ധയാകർഷിക്കാനുള്ള ദയനീയ നാടകം'; രാജസ്ഥാൻ റോയൽസിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർമറുവശത്ത് മായങ്ക് അഗർവാളിനൊപ്പം ശിഖർ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഷാരുഖ് ഖാൻ, ഒഡീൻ സ്‌മിത്ത് എന്നിവരാണ് ബാറ്റിങ്ങിൽ പഞ്ചാബിന്റെ പ്രതീക്ഷയുയർത്തുന്നത്. സന്ദീപ് ശർമ്മ, അർഷദീപ് സിങ്, രാഹുൽ ചാഹർ എന്നിവരാണ് ബൗളിങ്ങിൽ പഞ്ചാബിന്റെ പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.