IPL 2022 | കൊതുകുകടി കൊണ്ട് ഇനി ഗ്രൗണ്ടില്‍ ഉറങ്ങേണ്ട; ഈ IPL സീസണില്‍ വാങ്കഡെ സ്റ്റേഡിയം ജീവനക്കാര്‍ക്കും താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഈ ഐപിഎൽ സീസണിൽ ചോക്ലേറ്റ് കമ്പനിയായ കാഡ്ബറി ഗ്രൗണ്ട് സ്റ്റാഫുകൾക്കും പഞ്ചനക്ഷത്ര ഹോട്ടലിൽ തന്നെ താമസസൗകര്യം നൽകാൻ തീരുമാനിച്ചു.
മുമ്പ് മറൈൻ ഡ്രൈവിലൂടെ (Marine Drive) കടന്നു പോകുമ്പോഴെല്ലാം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ (Wankhede Stadium) ഗ്രൗണ്ട്സ്മാൻ വസന്ത് മോഹിതെ എന്ന 57കാരൻ, കടൽത്തീരത്തോട് ചേർന്നുള്ള ആഡംബര ഹോട്ടലിലെ താമസം എങ്ങനെ ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരിയ്ക്കൽ എങ്കിലും അവിടെ താമസിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്കും അപ്പുറമായിരുന്നു.
എന്നാൽ ഈ ഐപിഎൽ (IPL) സീസണിൽ, ആ സ്വപ്നം സാക്ഷാത്കരിച്ചു. ചോക്ലേറ്റ് കമ്പനിയായ കാഡ്ബറി ഗ്രൗണ്ട് സ്റ്റാഫുകൾക്കും പഞ്ചനക്ഷത്ര ഹോട്ടലിൽ തന്നെ താമസസൗകര്യം നൽകാൻ തീരുമാനിച്ചു. സെലിബ്രിറ്റി ഡിസൈനർ മസാബ ഡിസൈൻ ചെയ്ത യൂണിഫോമും മികച്ച ഭക്ഷണവും ഹോട്ടലിൽ നിന്ന് ഗ്രൗണ്ടിലേക്കും ഗ്രൗണ്ടിൽ നിന്ന് ഹോട്ടലിലേയ്ക്കും എത്തുന്നതിനുള്ള ബസ് സൗകര്യവും അവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസ സൗകര്യം ലഭിക്കുമെന്ന് ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും താൻ അത് വിശ്വസിച്ചിരുന്നില്ലെന്ന് വസന്ത് പറയുന്നു. “എന്നാൽ ഒരു ദിവസം, എംസിഎ (മുംബൈ ക്രിക്കറ്റ് അസോസിയേഷൻ) ഞങ്ങളോട് പറഞ്ഞു, ഈ സീസണിൽ ഞങ്ങളുടെ താമസസൗകര്യം കാഡ്‌ബറി ഏറ്റെടുക്കുമെന്ന്. ഐപിഎൽ നടക്കുന്ന അടുത്ത രണ്ട് മാസത്തേക്ക് ഞങ്ങൾക്ക് വസ്ത്രവും ഭക്ഷണവും ലഭിക്കുമെന്നും പറഞ്ഞു ” വസന്ത് കൂട്ടിച്ചേർത്തു
advertisement
ഇതിന് മുമ്പ് കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മത്സരങ്ങൾ പലപ്പോഴും വൈകുന്നതിനാൽ ഞങ്ങളുടെ ഷിഫ്റ്റുകളും വളരെ വൈകിയാണ് അവസാനിച്ചിരുന്നത്. തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. അന്നൊക്കെ സ്റ്റേഡിയത്തിന് താഴെയുള്ള ഒരു ചെറിയ മുറിയിലാണ് രാത്രി കഴിച്ചുകൂട്ടിയിരുന്നത്. രാത്രി കൊതുകുകൾ കാരണം ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. കളി ഇല്ലെങ്കിൽ രാവിലെ 9 മണിക്ക് സ്റ്റേഡിയത്തിലെത്തി വൈകുന്നേരം 6 മണിക്ക് തിരികെ പോകാം. എന്നാൽ മത്സര ദിവസങ്ങളിൽ, ഞങ്ങൾ നേരത്തെ എത്തും, കൂടുതൽ സമയം ജോലി ചെയ്താൽ എംസിഎ ഇരട്ടി പണം നൽകും” വസന്ത് പറയുന്നു.
advertisement
എന്നാൽ ആഡംബര ഹോട്ടലിലെ പുതിയ മുറിയിൽ, അദ്ദേഹത്തിന്റെ ആശങ്കകൾ മറ്റ് ചിലതായിരുന്നു. മുറിയിലെ ലൈറ്റുകളുടെ സ്വിച്ച് കണ്ടെത്താനാണ് ഏറെ ബുദ്ധിമുട്ടിയതെന്ന് അദ്ദേഹം പറയുന്നു.
“ഡ്രസ്സിംഗ് റൂമിലേക്ക് ഇപ്പോൾ നടക്കേണ്ട ആവശ്യമില്ല. ഞങ്ങളെ ഗ്രൗണ്ടിലെത്തിക്കാൻ ബസ് ഉണ്ട്. ഇതിനൊക്കെ നന്ദി പറയാൻ വാക്കുകളില്ല ” മറ്റൊരു ഗ്രൗണ്ട്സ്മാനായ നിതിൻ മോഹിതെ പറയുന്നു.
നിരവധി താരങ്ങളെ അടുത്ത് കണ്ടിട്ടുള്ള വസന്ത് രണ്ട് വർഷം മുമ്പ് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് വന്ന് തന്നെ കെട്ടിപ്പിടിച്ചതും ഓർക്കുന്നു. “അണ്ടർ 19 കാലം മുതൽ ഇദ്ദേഹം ഞങ്ങളെ സഹായിക്കുന്നതാണ്” എന്ന് കൈഫ് തന്റെ സഹ കമന്റേറ്റർമാരോട് പറഞ്ഞതിൽ ഏറെ സന്തോഷം തോന്നി എന്നും വസന്ത് കൂട്ടിച്ചേർത്തു.
advertisement
എന്നാൽ പുതിയ തലമുറയിൽ ഇത്തരം പെരുമാറ്റങ്ങൾ കാണാറില്ല. അവർ അവരുടെ ലോകത്തിൽ തിരക്കുകളിലാണ്, 90കൾ മുതൽ മത്സര ദിവസങ്ങളിൽ ഡ്രസ്സിംഗ് റൂം അറ്റൻഡറായി, കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ടവലുകളും സോപ്പുകളും ഐസ് പാക്കറ്റുകളും എത്തിച്ച് നൽകുന്ന വസന്ത് പറയുന്നു.
ചില ഇതിഹാസ താരങ്ങളെ അടുത്ത് കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. സുനിൽ ഗവാസ്‌കർ മുതൽ പൃഥ്വി ഷായ്ക്ക് വരെ തന്റെ സേവനങ്ങൾ എത്തിക്കാൻ സാധിച്ചു. സച്ചിൻ തെണ്ടുൽക്കറുടെ ഉയർച്ചയും വിനോദ് കാംബ്ലിയുടെ ഉയർച്ചയും തകർച്ചയും വരെ നേരിൽ കണ്ടിട്ടുണ്ട്.
advertisement
“മുംബൈയിലെ കളിക്കാരോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവർ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. അവർ വന്ന് സുഖവിവരങ്ങൾ ചോദിക്കാറുണ്ട്. കാംബ്ലി, തെണ്ടുൽക്കർ, അജിത് അഗാർക്കർ എന്നിവർ ഡ്രസ്സിംഗ് റൂമിനുള്ളിൽ എനിക്കൊരിക്കലും ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമായിരുന്നു.
കളിക്കാർ ദേഷ്യപ്പെടുന്നതും സന്തോഷിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. കരഞ്ഞുകൊണ്ട് സച്ചിൻ മടങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവസാന കളിയ്ക്ക് ശേഷം സച്ചിൻ പിച്ചിൽ പോയി തൊട്ടത് കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാനായില്ല. പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വളരെ വിഷമത്തിലായിരുന്നു” അദ്ദേഹം ഓർക്കുന്നു.
advertisement
ഈ ഐപിഎൽ സീസണിൽ വസന്ത് മോഹിതെ എന്ന വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൌണ്ട് ജീവനക്കാരന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Location :
First Published :
April 06, 2022 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | കൊതുകുകടി കൊണ്ട് ഇനി ഗ്രൗണ്ടില്‍ ഉറങ്ങേണ്ട; ഈ IPL സീസണില്‍ വാങ്കഡെ സ്റ്റേഡിയം ജീവനക്കാര്‍ക്കും താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍