HOME /NEWS /IPL / Yuzvendra Chahal| യുസ്‌വേന്ദ്ര ചെഹൽ ഐപിഎല്ലിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ; പിന്തള്ളിയത് ഡ്വെയിന്‍ ബ്രാവോയെ

Yuzvendra Chahal| യുസ്‌വേന്ദ്ര ചെഹൽ ഐപിഎല്ലിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ; പിന്തള്ളിയത് ഡ്വെയിന്‍ ബ്രാവോയെ

കൊൽക്കത്തയ്ക്കെതിരായ നാലു വിക്കറ്റ് നേട്ടത്തോടെ ചെഹലിന്റെ ആകെ ഐപിഎൽ വിക്കറ്റുകള്‍ 187 ആയി

കൊൽക്കത്തയ്ക്കെതിരായ നാലു വിക്കറ്റ് നേട്ടത്തോടെ ചെഹലിന്റെ ആകെ ഐപിഎൽ വിക്കറ്റുകള്‍ 187 ആയി

കൊൽക്കത്തയ്ക്കെതിരായ നാലു വിക്കറ്റ് നേട്ടത്തോടെ ചെഹലിന്റെ ആകെ ഐപിഎൽ വിക്കറ്റുകള്‍ 187 ആയി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kolkata [Calcutta]
  • Share this:

    കൊൽക്കത്ത: രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചെഹൽ ഐപിഎൽ ചരിത്രത്തിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമനായി. കൊൽക്കത്ത ഈഡ‍ൻ ഗാർഡൻസിൽ വ്യാഴാഴ്ച നടന്ന മത്സരത്തിലാണ് 184ാം വിക്കറ്റ് നേടി ചെഹൽ ഡ്വെയിന്‍ ബ്രാവോയെ മറികടന്നത്. 56 മത്സരത്തിൽ നിന്നാണ് ചെഹലിന്റെ നേട്ടം. മത്സരത്തിൽ നാലു വിക്കറ്റ് നേടിയതോടെ താരത്തിന്റെ ആകെ ഐപിഎൽ വിക്കറ്റുകൾ 187 ആയി.

    ഡ്വെയിന്‍ ബ്രാവോ – 183, പിയൂഷ് ചൗള- 174, അമിത് മിശ്ര- 172, രവിചന്ദ്രൻ അശ്വിൻ- 171 എന്നിവരാണ് ചെഹലിന് പിന്നിൽ. ഇന്നലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടി ചെഹൽ നേട്ടം സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണയുടെ വിക്കറ്റാണ് ചെഹൽ ആദ്യ ഓവറിൽ തന്നെ നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തിലും ചെഹൽ നാലുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ഇതോടെ വിക്കറ്റ് വേട്ടയിൽ ബ്രാവോയ്ക്ക് ഒപ്പം എത്തിയിരുന്നു.

    Also Read- അമ്പമ്പോ എന്തൊരു അടി! ഐപിഎല്ലിലെ അതിവേഗ അർധ സെഞ്ചുറിയടിച്ച് ജയ്സ്വാൾ; രാജസ്ഥാന് രാജകീയ ജയം

    ഇന്നലെ നിതീഷ് റാണയെ കൂടാതെ വെങ്കടേഷ് അയ്യർ, ശാർദൂൽ താക്കൂർ, റിങ്കു സിങ് എന്നിവരുടെ വിക്കറ്റുകളും ചെഹൽ സ്വന്തമാക്കി. നാലോവറിൽ 25 റൺസ് വഴങ്ങിയായിരുന്നു നാലുവിക്കറ്റ് നേട്ടം.

    ”മുംബൈയ്ക്ക് വേണ്ടി ആദ്യം ഐപിഎല്ലിൽ എത്തുമ്പോൾ ഈ നേട്ടം സ്വന്തമാക്കുമെന്ന് ചിന്തിച്ചിരുന്നില്ല. കുടുംബത്തിന്റെയും സുഹ‍ൃത്തുക്കളുടെയും പിന്തുണയാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവരോടും നന്ദിയുണ്ട്”- മത്സര ഇടവേളയിൽ ചെഹൽ പറഞ്ഞു.

    ' isDesktop="true" id="601542" youtubeid="Vxa8Xrij8Lg" category="ipl">

    ഈഡൻ ഗാർഡൻസിലെ ബൗളിങ്ങിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ- ” ഈ ഗ്രൗണ്ടിൽ എളുപ്പത്തിൽ ബൗണ്ടറി വഴങ്ങരുതെന്ന് തീരുമാനിച്ചിരുന്നു. ബാറ്റർമാരിൽ നിന്ന് പന്ത് പുറത്തേക്ക് തിരിക്കാനാണ് ശ്രമിച്ചത്. പിച്ച് സ്ലോയായിരുന്നു. അത് സഹായമാകുകയും ചെയ്തു”.

    ചെഹൽ ഐപിഎല്ലിൽ ഒരു തവണ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഒരു തവണ ഹാട്രിക്കും നേടി. നാലു വിക്കറ്റ് നേട്ടം ആറു തവണ സ്വന്തമാക്കി. 2013ൽ പർപ്പിൾ ക്യാപ്പും നേടിയിരുന്നു.

    First published:

    Tags: Ipl, IPL 2023, Yuzvendra Chahal