IPL Auction 2022 |ഐപിഎല്‍ താരലേലം അവസാനിച്ചു; ഈ സീസണിലെ വിലപിടിപ്പുള്ള താരങ്ങളെ അറിയാം

Last Updated:

204 താരങ്ങളാണ് ഇത്തവണ വിവിധ ടീമുകളിലായി ഐപിഎല്ലില്‍ കളിക്കുക. ഇതില്‍ 137 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 67 ഓവര്‍സീസ് താരങ്ങള്‍.

ഐപിഎല്‍ 15ആം സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തിന് (IPL Mega Auction) ബംഗളൂരുവില്‍ സമാപനം. രണ്ട് ദിവസം നീണ്ടുനിന്ന ലേലത്തിനാണ് അവസാനമായത്. പത്ത് ഫ്രാഞ്ചൈസികള്‍ 551.7 കോടിയാണ് മൊത്തത്തില്‍ ചെലവഴിച്ചത്.
204 താരങ്ങളാണ് ഇത്തവണ വിവിധ ടീമുകളിലായി ഐപിഎല്ലില്‍ കളിക്കുക. ഇതില്‍ 137 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 67 ഓവര്‍സീസ് താരങ്ങള്‍.
2018 മുതല്‍ താരലേലം നടത്തുന്ന ഹ്യൂ എഡ്മീഡ്സ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ലേലത്തിന്റെ ആദ്യ ദിനം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം എഡ്മീഡ്സ് കുഴഞ്ഞുവീണു. തുടര്‍ന്ന് ചാരു ശര്‍മ്മ ലേലം നിയന്ത്രിക്കാനെത്തി. എന്നാല്‍ താരാലേലത്തിന്റെ അവസാന നിമിഷങ്ങളില്‍ ഹ്യൂ എഡ്മീഡ്സ് ലേലം നിയന്ത്രിക്കാന്‍ തിരിച്ചെത്തി.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് പ്രതിഫലത്തുകയില്‍ ഒന്നാമന്‍. 15.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ തിരിച്ചെത്തിച്ചത്. ഐപിഎല്‍ ലേലചരിത്രത്തില്‍, യുവരാജ് സിങ്ങിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്. 2015 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 16 കോടിക്കാണ് യുവരാജിനെ സ്വന്തമാക്കിയത്.ക്രിസ് മോറിസ് (16.25 കോടി), പാറ്റ് കമ്മിന്‍സ് (15.50 കോടി) എന്നിവര്‍കൂടി മാത്രമാണ് 15 കോടിയിലധികം രൂപയക്ക് വിറ്റു പോയിട്ടുള്ള താരങ്ങള്‍. പേസര്‍ ദീപക് ചാഹറിനെ 14 കോടിക്ക് ചെന്നൈ തിരിച്ചെടുത്തു. ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്കു കൊല്‍ക്കത്ത സ്വന്തമാക്കി. മലയാളിതാരം ദേവദത്ത് പടിക്കലിനെ 7.75 കോടിക്കാണു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
advertisement
ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 40 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന സിംഗപ്പുര്‍ താരം ടിം ഡേവിഡിനെ 8.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചറിനെയും എട്ടു കോടിക്ക് മുംബൈ ടീമിലെത്തിച്ചു.
advertisement
മെഗാ താര ലേലത്തിലെ വിലപിടിപ്പുള്ള താരങ്ങള്‍
ഇഷാന്‍ കിഷന്‍ - 15.25 കോടി (മുംബൈ ഇന്ത്യന്‍സ്)
ദീപക് ചാഹര്‍ - 14 കോടി (ചെന്നൈ സൂപ്പര്‍ കിംഗ്സ്)
ശ്രേയസ് അയ്യര്‍ - 12.25 കോടി (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
ലിയാം ലിവിംഗ്സ്റ്റണ്‍ - 11.50 കോടി (പഞ്ചാബ് കിംഗ്സ്)
advertisement
വനിന്ദു ഹസരംഗ - 10.75 കോടി (റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍)
ഹര്‍ഷല്‍ പട്ടേല്‍ - 10.75 കോടി (റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍)
നിക്കോളാസ് പൂരന്‍ - 10.75 കോടി (സണ്‍റൈസേഴ്സ് ഹൈദരാബാദ്)
ശാര്‍ദുല്‍ ഠാക്കൂര്‍ - 10.75 കോടി (ഡല്‍ഹി ക്യാപിറ്റല്‍സ്)
ലോക്കി ഫെര്‍ഗൂസണ്‍ - 10 (ഗുജറാത്ത് ടൈറ്റാന്‍സ്)
പ്രസിദ്ധ് കൃഷ്ണ - 10 കോടി (രാജസ്ഥാന്‍ റോയല്‍സ്)
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL Auction 2022 |ഐപിഎല്‍ താരലേലം അവസാനിച്ചു; ഈ സീസണിലെ വിലപിടിപ്പുള്ള താരങ്ങളെ അറിയാം
Next Article
advertisement
Rashtriya Ekta Diwas Sardar@150| 'തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു'; സർദാർ പട്ടേലിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി മോദി
'തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു'; സർദാർ പട്ടേലിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

  • സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം ദേശീയ ഐക്യദിനമായി ആചരിച്ചു

  • ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള പട്ടേലിന്റെ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നു

View All
advertisement