ഇത്തവണത്തെ മെഗാതാരാലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെത്തിച്ച തകര്‍പ്പന്‍ ഓള് റൗണ്ടറാണ് ശിവം ദൂബെ. വമ്പന്‍ അടികളിലൂടെ സ്കോര്‍ ഉയര്‍ത്താനും നാല് ഓവര്‍ ബോള്‍ ചെയ്യാനും താരത്തിന് കഴിയും. എന്നാല്‍ താരത്തിന്റെ ഫീല്‍ഡിങ് അത്ര പോരയെന്ന വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. അതിന് കാരണവുമുണ്ട്.
ആരാധകര്‍ മാത്രമല്ല സഹ താരങ്ങളും ശിവം ദൂബെയുടെ ഫീല്‍ഡിങിലെ അലസ സമീപനത്തിനെതിരെ പരസ്യമായി തന്നെ പ്രതികരിക്കുകയും ചെയ്തു. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. കൈയിലിരുന്ന മത്സരമാണ് ചെന്നൈ തല തിരിഞ്ഞ തീരുമാനങ്ങളിലൂടെ നഷ്ടപ്പെടുത്തിയത്.
മത്സരത്തില്‍ ടൈറ്റന്‍സ് താരം ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് നിര്‍ണായകമായത്. എന്നാല്‍ മത്സരം പുരോഗമിക്കവേ ഡേവിഡ് മില്ലെറെ പുറത്താക്കാനുള്ള സുവര്‍ണാവസരം ദൂബെ നഷ്ടപ്പെടുത്തിയിരുന്നു. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ 17ാം ഓവറിലാണ് സംഭവം. മില്ലര്‍ കളിച്ച ടൈമിങ് പിഴച്ച ഒരു പുള്‍ ഷോട്ട് ഉയര്‍ന്ന് ദൂബെയുടെ മുന്നിലേക്കാണ് വന്നത്. പന്ത് മുന്നില്‍ വന്ന് വീഴും മുന്‍പ് പന്ത് കൈയിലൊതുക്കാന്‍ ശ്രമിക്കാതെ അലസമായിട്ടായിരുന്നു ദൂബെയുടെ പ്രതികരണം.
താരത്തിന്റെ സമീപനത്തിനെതിരെ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും ബ്രാവോയും പരസ്യമായി തന്നെ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Harshal Patel |'ചേച്ചി, അവസാന ശ്വാസം വരെ പ്രതിസന്ധികളെയെല്ലാം ചിരിയോടെയാണ് നിങ്ങള്‍ നേരിട്ടത്'; ഹൃദയം തൊട്ട് താരത്തിന്റെ കുറിപ്പ്
അകാലത്തില്‍ വിടപറഞ്ഞു പോയ തന്റെ സഹോദരിക്ക് വികാരനിര്‍ഭരമായ കുറിപ്പുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേല്‍. രോഗബാധിതയായി ഏപ്രില്‍ 9നാണ് ഹര്‍ഷലിന്റെ സഹോദരി അര്‍ച്ചിത പട്ടേല്‍ മരണത്തിന് മുന്പില് കീഴടങ്ങിയത്.
'ചേച്ചി, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്നേഹസമ്പന്നയും സന്തോഷവതിയുമായ വ്യക്തി നിങ്ങളായിരുന്നു. അവസാന ശ്വാസം വരേയും മുന്പിലെത്തിയ എല്ലാ പ്രതിസന്ധികളേയും ചിരിയോടെയാണ് നിങ്ങള്‍ നേരിട്ടത്. ഇന്ത്യയിലേക്ക് തിരികെ വരും മുന്‍പ്, ഞാന്‍ ചേച്ചിക്കൊപ്പമായിരിക്കുമ്പോള്, കളിയില്‍ ശ്രദ്ധിക്കാനും നിങ്ങളെ കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ട എന്നുമാണ് എന്നോട് പറഞ്ഞത്. കഴിഞ്ഞ രാത്രി ഞാന്‍ ഫീല്‍ഡിലേക്ക് ഇറങ്ങാനും കളിക്കാനുമുള്ള കാരണം ആ വാക്കുകള്‍ മാത്രമാണ്'- ഹര്‍ഷല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
'നിങ്ങളെക്കുറിച്ച് ഓര്‍ക്കാനും നിങ്ങളെ ആദരിക്കാനും എനിക്ക് ഇനി ചെയ്യാനാവുന്നത് അത് മാത്രമാണ്. എന്നെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ അഭിമാനിച്ചിരുന്ന കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നിങ്ങളെ ഞാന്‍ മിസ് ചെയ്യും. നിങ്ങളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു'- സഹോദരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഹര്‍ഷല്‍ കുറിച്ചു.
ചേച്ചിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഹര്‍ഷല്‍ ബയോബബിള്‍ വിട്ടിരുന്നു. ഏതാനും ദിവസം കുടുംബത്തിനൊപ്പം ചെലവഴിച്ചതിന് ശേഷമാണ് ഹര്‍ഷല്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ഏപ്രില്‍ 12ന് നടന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ മത്സരം ഹര്‍ഷലിന് നഷ്ടപ്പെട്ടിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.