• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2022 KKR vs DC: ശ്രേയസ്- റിഷഭ് പോരാട്ടം; ടോസ് കൊല്‍ക്കത്തയ്ക്ക്; ഡൽഹിയെ ബാറ്റിംഗിനയച്ചു

IPL 2022 KKR vs DC: ശ്രേയസ്- റിഷഭ് പോരാട്ടം; ടോസ് കൊല്‍ക്കത്തയ്ക്ക്; ഡൽഹിയെ ബാറ്റിംഗിനയച്ചു

ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യർ ഡൽഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. കൊൽക്കത്ത തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ തുടർ തോൽവിയിൽ നിന്ന് കരകയറാനാണ് ഡൽഹിയിറങ്ങുന്നത്.

  • Share this:
    മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സിനെ (KKR vs DC) നേരിടുന്നു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) നായകന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) ബൗളിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത ടീം മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ റിഷഭ് പന്തിന്‍റെ (Rishabh Pant) ഡല്‍ഹിയില്‍ ആന്‍‌റിച് നോര്‍ക്യക്ക് പകരം ഖലീല്‍ അഹമ്മദ് പ്ലേയിംഗ് ഇലവനിലെത്തി.

    ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യർ ഡൽഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. കൊൽക്കത്ത തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ തുടർ തോൽവിയിൽ നിന്ന് കരകയറാനാണ് ഡൽഹിയിറങ്ങുന്നത്. ഇരു ടീമും 29 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. കൊൽക്കത്ത പതിനാറിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലടക്കം മൂന്ന് തവണയാണ് ഡൽഹിയും കൊൽക്കത്തയും ഏറ്റുമുട്ടിയത്. രണ്ട് കളിയിൽ കൊൽക്കത്തയും ഒരു കളിയിൽ ഡൽഹിയും ജയിച്ചു.

    Also Read- IPL 2022 |അനുജ് റാവത്ത് (66); കോഹ്ലി (48); മുംബൈയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍; മുംബൈക്ക് നാലാം തോല്‍വി

    സീസണിലെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ശ്രേയസിന്‍റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തെടുക്കുന്നത്. നാലില്‍ മൂന്നും ജയിച്ച കെകെആര്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. അതേസമയം മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനത്താണ്.



    കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സാം ബില്ലിംഗ്‌സ്, നിതീഷ് റാണ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുണ്‍ ചക്രവര്‍ത്തി.

    ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോവ്‌മാന്‍ പവല്‍, സര്‍ഫറാസ് ഖാന്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്‌തഫിസൂര്‍ റഹ്‌മാന്‍, ഖലീല്‍ അഹമ്മദ്.
    Published by:Rajesh V
    First published: