IPL 2021 | ധോണി ടോപ് ഓർഡറിൽ ബാറ്റിങ്ങിനിറങ്ങി യുവതാരങ്ങൾക്ക് വഴികാട്ടണം; നിർദേശവുമായി സുനിൽ ഗവാസ്‌കർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഏഴാം നമ്പര്‍ ബാറ്റ്‌സ്മാനായാണ് എം എസ് ധോണി ബാറ്റിങിനിറങ്ങിയത്. മത്സരത്തിന് പുറകെ ധോണി ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഗവാസ്‌കര്‍.
കഴിഞ്ഞ സീസണിലേറ്റ ക്ഷീണം മറികടക്കാൻ കഠിന പരിശ്രമം നടത്തി ഇറങ്ങിയിട്ടും പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ടീമിന് തോൽവിയോടെ തുടക്കം. മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടത്. അവസാന സീസണിൽ ധോണിയും കൂട്ടരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. പോയിന്റ് ടേബിളിൽ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണിൽ ടീമിൽ ഇല്ലാതിരുന്ന സുരേഷ് റെയ്നയും ഇത്തവണ ടീമിനൊപ്പമുണ്ട്. ഇന്നലത്തെ മത്സരത്തിൽ അർദ്ധ സെഞ്ച്വറി പ്രകടനവും റെയ്ന കാഴ്ചവച്ചു.
ഇന്നലത്തെ മത്സരത്തിൽ ധോണിക്ക് ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. മത്സരത്തില്‍ രണ്ട് പന്തുകള്‍ മാത്രം നേരിട്ട എം എസ് ധോണി റണ്ണൊന്നും നേടാനാകാതെയാണ് പുറത്തായത്. ഏഴാം നമ്പര്‍ ബാറ്റ്‌സ്മാനായാണ് എം എസ് ധോണി ബാറ്റിങിനിറങ്ങിയത്. മത്സരത്തിന് പുറകെ ധോണി ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഗവാസ്‌കര്‍. നിര്‍ദ്ദേശത്തിന് പിന്നിലെ കാരണവും സുനില്‍ ഗാവസ്‌കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
advertisement
ഐ പി എല്ലില്‍ ഇത് നാലാം തവണയാണ് ധോണി റണ്ണൊന്നും നേടാതെ പുറത്താകുന്നത്. ഇതിനുമുന്‍പ് 2015 ലാണ് ധോണി ഐ പി എല്ലില്‍ പൂജ്യത്തിന് പുറത്താകുന്നത്. "ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ബാറ്റിങ് ഓര്‍ഡറില്‍ ധോണി ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. മത്സരത്തില്‍ ഡൗണ്‍ ഓര്‍ഡറിലാണ് ധോണി ഇറങ്ങിയത്. ഒരുപക്ഷെ നാലോ അഞ്ചോ ഓവറില്‍ മാത്രം ബാറ്റ് ചെയ്താല്‍ മതിയെന്ന് ധോണി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാല്‍ ഒരുപാട് യുവതാരങ്ങള്‍ ടീമിലുണ്ട്. അവരില്‍ ചിലര്‍ വളരെ ചെറുപ്പമാണ്. അതുകൊണ്ട് അവര്‍ക്ക് ധോണി വഴികാട്ടേണ്ടതുണ്ട്." സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
advertisement
"അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയസമ്പത്ത് വെച്ചുനോക്കിയാല്‍ സാം കറനും വളരെ ചെറുപ്പമാണ്. എന്നാല്‍ അവന്‍ നന്നായി ബാറ്റ് ചെയ്തു. ഒരുപക്ഷേ യു എ ഇ യിലെ പോലെ സാം കറനെ മൂന്നാമനായോ നാലാമനായോ ഇറക്കിയേക്കാം. എന്നാല്‍ അതിനൊപ്പം ധോണിയും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തണം. കാരണം എങ്കില്‍ മാത്രമേ മത്സരത്തിന്റെ ഗതി നിയന്ത്രിക്കാന്‍ ധോണിക്ക് സാധിക്കൂ."- ഗവാസ്‌കർ കൂട്ടിച്ചേർത്തു.
Also Read-Prithvi Shaw | ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കപ്പെട്ടത് ആലോചിക്കാൻ ഇഷ്ടപ്പെടുന്നില്ല: പൃഥ്വി ഷാ
advertisement
പൂജ്യം റണ്ണിന് പുറത്തായത് അത്ര വലിയ കാര്യമല്ലെന്നും, അത് ആർക്കു വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ടൂർണമെന്റ് പുരോഗമിക്കുമ്പോൾ ധോണി ആറാമനായും അഞ്ചാമനായും ബാറ്റിംഗിനിറങ്ങണമെന്നും ഗവാസ്‌കർ നിർദേശിച്ചു. ഏപ്രില്‍ 16 ന് ഇതേ വേദിയില്‍ കെ എല്‍ രാഹുലിന്റെ പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അടുത്ത മത്സരം
News summary:MS Dhoni needs to bat higher up the order to guide the young players, says Sunil Gavaskar
Location :
First Published :
April 11, 2021 6:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ധോണി ടോപ് ഓർഡറിൽ ബാറ്റിങ്ങിനിറങ്ങി യുവതാരങ്ങൾക്ക് വഴികാട്ടണം; നിർദേശവുമായി സുനിൽ ഗവാസ്‌കർ


