Arjun Tendulkar |അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ ഐപിഎല്‍ അരങ്ങേറ്റം: സൂചന നല്‍കി മഹേള ജയവര്‍ധനെ
- Published by:Sarath Mohanan
- news18-malayalam
Last Updated:
30 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ ടീമിലെത്തിച്ചത്. സീസണില്‍ നെറ്റ്സിലെ അര്‍ജുന്റെ ബൗളിങ് മികവ് പലപ്പോഴായി മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചിരുന്നു.
ഐപിഎല്‍ 15-ാം സീസണില്‍ നിന്ന് ഏറ്റവും ആദ്യം പുറത്തായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ എട്ടു മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ അവര്‍, രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് ആദ്യ ജയം നേടിയത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാലും മുംബൈയ്ക്കു പ്ലേഓഫിലേക്ക് കടക്കാന്‍ കഴിയില്ല.
രാജസ്ഥാനെതിരായ മത്സരത്തില്‍, മുംബൈയ്ക്കായി അരങ്ങേറിയ ബോളര്‍ കുമാര്‍ കാര്‍ത്തികേയയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കുമാര്‍ കാര്‍ത്തികേയയുടെ അരങ്ങേറ്റത്തിനു പിന്നാലെ ടീമില്‍ മറ്റൊരു താരത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ചും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അര്‍ജുന്‍ തെണ്ടുല്‍ക്കറെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കളത്തിലിറക്കുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യം.
Also read: Virat Kohli |ധോണിയുടെ വിക്കറ്റിലെ ആഹ്ലാദപ്രകടനം; താരത്തെ അപമാനിച്ചതായി ആരോപണം; ആഞ്ഞടിച്ച് ആരാധകര്‍
ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന്‍ മഹേള ജയവര്‍ധനെ. 'ടീമിനുള്ളിലെ ഏറ്റവും മികച്ച കളിക്കാരെ കളത്തിലിറക്കുക എന്നതിലാണ് കാര്യം. അര്‍ജുന്‍ അതില്‍ ഉള്‍പ്പെട്ടാല്‍ നമുക്കത് പരിഗണിക്കാം. എന്നാല്‍ ടീം കോമ്പിനേഷനാണ് അവിടെ പ്രാധാന്യം നല്‍കേണ്ടത്. സ്‌ക്വാഡിലുള്ള എല്ലാവരും ഞങ്ങള്‍ക്ക് മുന്‍പിലെ സാധ്യതകളാണ്. എങ്ങനെയാണ് കാര്യങ്ങള്‍ മുന്‍പോട്ട് പോകുന്നത് എന്ന് നോക്കാം'- ജയവര്‍ധനെ പറഞ്ഞു.
advertisement
30 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. അര്‍ജുനായി ഗുജറാത്ത് ടൈറ്റന്‍സും താര ലേലത്തില്‍ എത്തിയിരുന്നു. സീസണില്‍ നെറ്റ്സിലെ അര്‍ജുന്റെ ബൗളിങ് മികവ് പലപ്പോഴായി മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചിരുന്നു. 2021 സീസണിന്റെ രണ്ടാം ഘട്ടം പരിക്കിനെ തുടര്‍ന്ന് അര്‍ജുന് നഷ്ടമായി. 2021 ജനുവരിക്ക് ശേഷം മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും അര്‍ജുനെ ഈ സീസണില്‍ മുംബൈ ടീമിലെടുത്തു.
Location :
First Published :
May 05, 2022 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Arjun Tendulkar |അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ ഐപിഎല്‍ അരങ്ങേറ്റം: സൂചന നല്‍കി മഹേള ജയവര്‍ധനെ


