IPL 2022 |'ബാംഗ്ലൂര്‍ കിരീടം നേടാതെ വിവാഹം കഴിക്കില്ല'; വൈറലായി RCB ആരാധിക
- Published by:Sarath Mohanan
- news18-malayalam
Last Updated:
എല്ലാ സീസണുകളിലും മികച്ച താരനിരയുമായാണ് ഐപിഎല്ലിനെത്തുക എങ്കിലും ഇതുവരെ ടീമിന് ഐപിഎല്ലില്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
ഐപിഎല്ലില്‍ വലിയ ആരാധക പിന്തുണയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എല്ലാ സീസണുകളിലും മികച്ച താരനിരയുമായാണ് ഐപിഎല്ലിനെത്തുക എങ്കിലും ഇതുവരെ ടീമിന് ഐപിഎല്ലില്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണയെങ്കിലും തങ്ങളുടെ ചീത്തപ്പേര് മാറ്റി ബാംഗ്ലൂര്‍ കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഈ സീസണിലെ മത്സരങ്ങള്‍ വളരെയധികം ആവേശം നിറച്ച് മുന്നോട്ട് പോകുന്നതിനിടെ ഗ്യാലറിയില്‍ നിന്ന് മറ്റൊരു പോസ്റ്റര്‍ കൂടി വൈറലാവുകയാണ്. ചൊവ്വാഴ്ച മുംബൈ-ബാംഗ്ലൂര്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ഒരു ബാംഗ്ലൂര്‍ ആരാധിക ഉയര്‍ത്തിയ ബാനറിലെ വാചകങ്ങള്‍ ഇങ്ങനെ.. 'ഐപിഎല്ലില്‍ ആര്‍സിബി കപ്പടിക്കുന്നത് വരെ ഞാന്‍ വിവാഹം കഴിക്കില്ല'. ബാനറുയര്‍ത്തി നില്‍ക്കുന്ന ആരാധിക ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയതോടെ ചിത്രം ക്രിക്കറ്റ് ലോകത്ത് വൈറലായി.
വിചിത്രമായ ബാനറുമായെത്തിയ ആരാധികയുടെ ചിത്രം ഇന്ത്യന്‍ താരം അമിത് മിശ്രയും ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്നാണ് അമിത് മിശ്ര ചിത്രത്തിനൊപ്പം കുറിച്ചത്.
advertisement
Really worried about her parents right now.. #CSKvsRCB pic.twitter.com/fThl53BlTX
— Amit Mishra (@MishiAmit) April 12, 2022
നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബാംഗ്ലൂര്‍. അഞ്ച് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ ജയിച്ചത് മൂന്നെണ്ണത്തില്‍. രണ്ട് കളിയില്‍ തോറ്റു. ശനിയാഴ്ചയാണ് ഇനി ബാംഗ്ലൂരിന്റെ അടുത്ത മത്സരം. ഡല്‍ഹിയാണ് ഇവിടെ ബാംഗ്ലൂരിന്റെ എതിരാളികള്‍.
Street Child Cricket World Cup | 2023ലെ സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും; 22 ടീമുകൾ പങ്കെടുക്കും
2023ലെ പുരുഷന്മാരുടെ ക്രിക്കറ്റ് ലോകകപ്പിന് ഏതാനും ആഴ്ചകൾക്കുമുമ്പ് നടക്കുന്ന സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ 16 രാജ്യങ്ങളിൽ നിന്നുള്ള തെരുവ് കുട്ടികൾ അടങ്ങുന്ന 22 ടീമുകൾ ഇന്ത്യയിൽ എത്തും.
advertisement
ലോകമെമ്പാടുമുള്ള തെരുവ് കുട്ടികളുടെ അവകാശങ്ങൾക്കായാണ് ഈ മിക്സഡ്-ജെൻഡർ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ തെരുവുമായി ബന്ധമുള്ള കുട്ടികളും യുവാക്കളും പങ്കെടുക്കും.
സേവ് ദി ചിൽഡ്രൻ, ഇന്ത്യ (ബാല രക്ഷാ ഭാരത്) സംഘടിപ്പിക്കുന്ന പരിപാടി സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പാണ്. 2019ൽ ലണ്ടനിലെ കേംബ്രിഡ്ജിലാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. അവിടെ എട്ട് ടീമുകൾ മത്സരിച്ചിരുന്നു. അതിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സൗത്താണ് വിജയിച്ചത്.
advertisement
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സംഘടനകളെ പ്രതിനിധീകരിച്ച് ഇന്ത്യയിൽ നിന്ന് ഏഴ് ടീമുകൾ അടുത്ത വർഷത്തെ ടൂർണമെന്റിൽ പങ്കെടുക്കും. കിരീടം നിലനിർത്താൻ വിജയികളും 2023ൽ മടങ്ങിയെത്തുമെന്ന് സംഘാടകർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ബംഗ്ലാദേശ്, ബൊളീവിയ, ബ്രസീൽ, ബുറുണ്ടി, ഇംഗ്ലണ്ട്, ഹംഗറി, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, റുവാണ്ട, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് അടുത്ത വർഷത്തെ ടൂർണമെന്റിൽ പങ്കെടുക്കുക.
Location :
First Published :
April 14, 2022 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |'ബാംഗ്ലൂര്‍ കിരീടം നേടാതെ വിവാഹം കഴിക്കില്ല'; വൈറലായി RCB ആരാധിക


