തുടർച്ചയായി 22ാം വിജയം, ലോക റെക്കോർഡ്; ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ വിജയത്തുടക്കുവമായി ഓസ്ട്രേലിയൻ വനിതകൾ

Last Updated:

2003ൽ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പുരുഷ ടീം നേടിയ 21 മത്സരങ്ങളുടെ റെക്കോര്‍ഡാണ് ഇതോടെ ഓസ്ട്രേലിയന്‍ വനിതകള്‍ മറികടന്നത്.

ന്യൂസിലഡിനെതിരായ ഏകദിന പരമ്പരയില്‍ വമ്പൻ വിജയവുമായി ഓസ്ട്രേലിയ. ന്യൂസിലൻഡിലെ ബേ ഓവലില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 48.5 ഓവറില്‍ 212 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ഓസ്ട്രേലിയ 38.3 ഓവറില്‍ ആറ് വിക്കറ്റ് ബാക്കി നിർത്തിയാണ് വിജയലക്ഷ്യം മറികടന്നത്.
ഈ മത്സരത്തിലെ ജയത്തോടെ ഏകദിനത്തില്‍ തുടര്‍ച്ചയായ 22ാം വിജയം എന്ന റെക്കോര്‍ഡ് നേട്ടം കൂടി ഓസ്ട്രേലിയന്‍ വനിതകള്‍ സ്വന്തമാക്കി. 2003ൽ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പുരുഷ ടീം നേടിയ 21 മത്സരങ്ങളുടെ റെക്കോര്‍ഡാണ് ഇതോടെ ഓസ്ട്രേലിയന്‍ വനിതകള്‍ മറികടന്നത്. ന്യൂസിലാൻഡിനെതിരെ നേടിയ ജയം അവരുടെ 22ാമത്തെ തുടർച്ചയായ ജയം ആയിരുന്നു. 2017 ഒക്ടോബറിലാണ് അവസാനമായി ഓസ്ട്രേലിയൻ വനിതകൾ ഏകദിനത്തിൽ തോറ്റത്.
ഓസ്ട്രേലിയയുടെ ഈ റെക്കോർഡ് നേട്ടത്തിൻ്റെ ആദ്യ പടി ഇന്ത്യയിൽ വച്ചായിരുന്നു. 2018ൽ ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ അവർ 3-0ന് ആണ് വിജയിച്ചത്. പിന്നീടങ്ങോട്ട് അവരുടെ തേരോട്ടമായിരുന്നു. പിന്നീട് അങ്ങോട്ട് നടന്ന പരമ്പരകളിൽ പാകിസ്ഥാൻ, ന്യൂസിലൻഡ് (രണ്ട് വട്ടം), ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നീ ടീമുകളെ തോൽപ്പിച്ച് പരമ്പര നേടിയിരുന്നു. എല്ലാ ടീമുകളേയും 3-0ന് ആണ് തോൽപ്പിച്ചത്. ഇപ്പോഴിതാ വീണ്ടും ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര പരമ്പരയിൽ 1-0ന് മുന്നിട്ട് നിൽക്കുന്നു.
advertisement
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വേണ്ടി ഓപ്പണര്‍ ലൗറന്‍ ഡൗണ്‍ 90 റണ്‍സുമായി പിടിച്ച് നിന്നുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണയില്ലാതെ പോയതാണ് ന്യൂസിലൻഡിന് തിരിച്ചടിയായത്. ആമി സാത്തെര്‍ത്ത്വൈറ്റ്(32), അമേലിയ കെര്‍(33) എന്നിവർ ഇടക്ക് പ്രതീക്ഷ നൽകിയെങ്കിലും വലിയ സ്കോർ നേടാനായില്ല. ഇരുവരും പുറത്തായതോടെ ആതിഥേയരുടെ ബാറ്റിംഗ് നിര ചീട്ട്കൊട്ടാരം പോലെ തകർന്ന് വീണു. 212 റണ്‍സിന് ന്യൂസിലൻഡ് ഓള്‍ഔട്ട് ആയി. മെഗാന്‍ ഷുട്ട് 32 റൺസ് വഴങ്ങി നാലു വിക്കറ്റ് ഓസ്ട്രേലിയക്കായി ബൗളിംഗിൽ തിളങ്ങി.
advertisement
ഓസ്ട്രേലിയന്‍ ബാറ്റിംഗില്‍ അലീസാ ഹീലി(65), എലീസെ പെറി(56*), ആഷ്ലൈ ഗാര്‍ഡ്നര്‍(53*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തുടക്കത്തില്‍ റേച്ചല്‍ ഹെയ്ന്‍സിനെയും മെഗ് ലാന്നിംഗിനെയും നഷ്ടമായ ഓസ്ട്രേലിയ 37/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ഹീലിയും പെറിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് നേടിയാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റ് കൂടി നഷ്ടമായ ഓസ്ട്രേലിയ 136/4 എന്ന നിലയിലേക്ക് വീണുവെങ്കിലും അവിടെ നിന്ന് പെറി – ഗാര്‍ഡ്നര്‍ കൂട്ടുകെട്ട് 79 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
advertisement
പരമ്പരയിലെ രണ്ടാം ഏകദിനം എഴിന് ഇന്ത്യൻ സമയം രാവിലെ 7.30ക്ക് നടക്കും
News Summary: Australia women's cricket team sets new world record in ODIs, beats New Zealand women by 6 wickets in the First OD
മലയാളം വാർത്തകൾ/ വാർത്ത/Sports/
തുടർച്ചയായി 22ാം വിജയം, ലോക റെക്കോർഡ്; ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ വിജയത്തുടക്കുവമായി ഓസ്ട്രേലിയൻ വനിതകൾ
Next Article
advertisement
തിരുവനന്തപുരത്ത് ഭാര്യയെ കൊന്ന് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ ഭർത്താവും മരിച്ചു
തിരുവനന്തപുരത്ത് ഭാര്യയെ കൊന്ന് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ ഭർത്താവും മരിച്ചു
  • ഭർത്താവ് ഭാസുരേന്ദ്രൻ ഭാര്യ ജയന്തിയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.

  • ജയന്തി ഡയാലിസിസ് ചികിത്സയിൽ ആയിരുന്നു, കുടുംബത്തിന് വലിയ സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നു.

  • ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചാണ് ഭാസുരേന്ദ്രൻ ഭാര്യയെ കൊലപ്പെടുത്തിയത്.

View All
advertisement