ഐപിഎല്‍ 15ആം സീസണില്‍ തുടര്‍ച്ചയായ തോല്‍വികളില്‍ വലയുകയാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. അഞ്ച് കിരീടങ്ങള്‍ നേടിയ സംഘം ഈ സീസണില്‍ കളിച്ച എട്ട് മത്സരങ്ങളും തോറ്റു. ഇതോടെ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന ആദ്യ ടീമായും മുംബൈ മാറി.
ഇപ്പോഴിതാ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കളിച്ച അവസാന മത്സരവും തോറ്റതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ നായകനായ രോഹിത് ശര്‍മ. പല വമ്പന്മാരും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും താന്‍ ഈ ടീമിനെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും രോഹിത് കുറിപ്പില്‍ പറയുന്നു.
'ടൂര്‍ണമെന്റില്‍ ഇത്തവണ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. പക്ഷെ കായികരംഗത്ത് പല വമ്പന്മാര്ക്കും ഇതേഘട്ടത്തിലൂടെ കടുന്നുപോവേണ്ടതായി വന്നിട്ടുണ്ട്. പക്ഷെ ഈ ടീമിനെയും ഇവിടുത്തെ അന്തരീക്ഷത്തെയും ഞാനേറെ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ കൂടെ ഇപ്പോഴും ഉറച്ചു നില്ക്കുന്ന ആരാധകര്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും ഞാന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു'- രോഹിത് ട്വിറ്ററില്‍ കുറിച്ചു.
We haven’t put our best foot forward in this tournament but that happens,many sporting giants have gone through this phase but I love this team and it’s environment. Also want to appreciate our well wishers who’ve shown faith and undying loyalty to this team so far 💙@mipaltan
ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു ടീമായ മുംബൈയുടെ പതനം അവിശ്വസനീയതയോടെയാണ് ആരാധകര്‍ കാണുന്നത്.
മെഗാതാരലേലത്തിന് പിന്നാലെ ടീമിലെ പല പ്രമുഖരും കൂടുമാറിയതോടെ ദുര്‍ബലമായ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. 15 കോടി രൂപ മുടക്കി തിരിച്ചുപിടിച്ച ഇഷാന് കിഷന് സീസണിലെ ഏറ്റവും മോശം ഫോമിലാണ്. രോഹിത് ആകട്ടെ സീസണില്‍ ഇതുവരെ ഒര്‍ധസെഞ്ചുറി പോലും നേടിയിട്ടില്ല. ഫിനിഷറായ പൊള്ളാര്‍ഡ് പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ്.
പേസ് പടയെ നടിക്കുന്നത് ജസ്പ്രീത് ബുമ്രയാണെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ ബുമ്ര പിശുക്ക് കാട്ടുന്നു. ബുമ്രയെ പിന്തുണക്കാനൊരു പേസറെ മികച്ചൊരു സ്പിന്നറോ ഇല്ലാതെ വലയുകയാണ് ഇത്തവണ മുംബൈ.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.