ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ
- Published by:Naseeba TC
- news18-malayalam
Last Updated:
വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.
കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്.
അതേസമയം, മകളുടെ കൊലപാതകത്തിൽ പ്രതി അസ്ഫാഖിന് മരണ ശിക്ഷ ലഭിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയിക്കുന്നതായും പിതാവ് പറഞ്ഞു.
Also Read- ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രിയും ജില്ലാ കളക്ടറും
മകളെ കൊന്ന പ്രതി അസ്ഫാഖിന് മരണ ശിക്ഷ തന്നെ നൽകണം. തനിക്കും കുടുംബത്തിനും അത് കാണണം. എങ്കിലേ കേരളത്തിനും സന്തോഷം ഉണ്ടാകു. പോലീസിനെതിരെയോ സർക്കാരിനെതിരെയോ പരാതിയില്ല. പോലീസിലും സർക്കാറിലും വിശ്വാസമുണ്ട്.
advertisement
Also Read- ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടതായി റിമാൻഡ് റിപ്പോർട്ട്
അതിനിടെ പ്രതിയുമായി തിരിച്ചറിയൽ പരേഡ് നടത്താൻ കോടതി അനുമതി നൽകി. അസ്ഫാഖ് ആലത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രതിയുടെ വിവരശേഖരണത്തിനായി മൂന്നംഗ അന്വേഷണസംഘം ഉടൻ ബിഹാറിലേക്ക് പുറപ്പെടും.
പ്രതി മുൻപും സമാന കുറ്റകൃത്യം ചെയ്തിരുന്നോയെന്ന സംശയവും പൊലീസിനുണ്ട്. ആലുവയിൽ വന്നതിന്റെ ഉദ്ദേശ്യമെന്ത്? കുറ്റകൃത്യം നടത്തിയതിന് പ്രതിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 31, 2023 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ