ചെങ്ങന്നൂർ- പമ്പ പാതയെക്കാൾ എങ്ങനെ മെച്ചമാണ് അങ്കമാലി-ശബരിപാത; 10 കാര്യങ്ങള്‍
- Published by:Rajesh V
- news18-malayalam
Last Updated:
ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് 19 കി.മീ. വനഭൂമി ആവശ്യമായതിനാല്‍ തുടക്കത്തിലേ വനംവകുപ്പിന്റെ പാരിസ്ഥിതികാനുമതി വേണം
36 വർഷം മുൻപ് നിർദേശം വന്ന അങ്കമാലി- ശബരി പാത യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാൽ ഇതിനൊപ്പം തന്നെ ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്കുമുള്ള പാതയ്ക്കും നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ രണ്ട് പാതകളിൽ പ്രായോഗികമായത് ഏതെന്ന ചർച്ചകളും സജീവമാണ്. ഈ സാഹചര്യത്തിൽ രണ്ട് പദ്ധതികളയും കുറിച്ച് 10 കാര്യങ്ങൾ അറിയാം.
- ദൂരം: അങ്കമാലി-ശബരി പാത 111 കി.മീ., ചെങ്ങന്നൂർ-പമ്പ പാത 58 കി.മീറ്റർ
- ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് 19 കി.മീ. വനഭൂമി ആവശ്യമായതിനാല്‍ തുടക്കത്തിലേ വനംവകുപ്പിന്റെ പാരിസ്ഥിതികാനുമതി വേണം.
- ദൈർഘ്യം കുറവാണെങ്കിലും അത് തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവർക്കാകും പ്രയോജനപ്പെടുക എന്നാൽ വടക്കുഭാഗത്തുനിന്ന് വരുന്ന തീർഥാടകർക്ക് ദൂരം കൂടും. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തീർഥാടകരില്‍ 80 ശതമാനത്തിലധികവും വടക്കുഭാഗംവഴി എത്തുന്നവരാണ്.
- ചെങ്ങന്നൂർ-പമ്പ ശബരിമല തീർഥാടകർക്കുമാത്രമേ പ്രയോജനപ്പെടൂ. അതിനാൽ തീർഥാടനകാലത്തേ പ്രയോജനപ്പെടൂ. എന്നാൽ അങ്കമാലി- എരുമേലി ശബരി പാത കേരളത്തിന്റെ മൂന്നാം റെയിൽപ്പാതയായി പ്രയോജനപ്പെടും.
- ശബരിമല തീർഥാടനത്തിലെ സുപ്രധാന കേന്ദ്രമാണ് എരുമേലി. അങ്കമാലിമുതൽ പമ്പവരെ എരുമേലി വഴിയാണെങ്കിൽ 145 കി.മീ. സഞ്ചരിച്ചാൽമതി. ചെങ്ങന്നൂർ മുതൽ പമ്പവരെ എരുമേലി വഴിയാണെങ്കിൽ 201 കി.മീ. താണ്ടണം.ചെങ്ങന്നൂർ നിന്നും പമ്പ പാത എരുമേലിവഴി പോകില്ല.
- എരുമേലിയിൽനിന്ന് പുനലൂരേക്ക് നീട്ടിയാൽ ചെങ്കോട്ട വഴി തമിഴ്നാട്ടിലേക്കും പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും നീട്ടിയാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായും ബന്ധിപ്പിക്കാം.
- അങ്കമാലി-ശബരി പാതയുടെ അലൈൻമെന്റ് നടപടികൾ ഏതാണ്ട് പൂർത്തിയായതിനാൽ സ്ഥലമെടുപ്പിനുള്ള ആഘാതം കുറവായിരിക്കും. എന്നാൽ ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് ആദ്യംമുതൽ തുടങ്ങണം. അതിനാൽ സ്ഥലമെടുപ്പിനുള്ള കുടിയൊഴിപ്പിക്കൽ ഏറെ സാമൂഹികാഘാതം സൃഷ്ടിക്കും.
- അമ്പതിനായിരമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള പട്ടണങ്ങളുമായി ചെങ്ങന്നൂർ-പമ്പ പാതയെ ബന്ധിപ്പിക്കാനാവില്ല. എന്നാൽ അങ്കമാലി-ശബരി പാത കടന്നുപോകുന്ന ഇടുക്കി ജില്ലയിലെ പ്രധാന പട്ടണമായ തൊടുപുഴ 2011-ലെ സെൻസസ് പ്രകാരം 50,000-ത്തിനുമുകളിൽ ജനസംഖ്യയുള്ള പ്രദേശമാണ്.
- ചെങ്ങന്നൂർ-പമ്പ പാത സാമ്പത്തികമായി പ്രായോഗികമാവില്ലെന്നാണ് കേരള നിലപാട്. ചെങ്ങന്നൂർ-പമ്പ പാത നടപ്പാക്കുന്നതിൽ കേരളത്തിന് എതിർപ്പില്ലെങ്കിലും പദ്ധതിച്ചെലവിൽ പങ്കുവഹിക്കാനാവില്ലെന്ന് നിലപാടെടുത്തു. കഴിഞ്ഞ വർഷത്തെ പുതുക്കിയ കണക്കനുസരിച്ച് കണക്കാക്കുന്നത് 9000 കോടിയാണ്.
- മരവിപ്പിച്ച അങ്കമാലി-ശബരി പാത പുനരുജ്ജീവിപ്പിക്കാൻ തത്ത്വത്തിൽ സമ്മതിച്ചതുപ്രകാരമാണ് ബജറ്റ് വിഹിതമായ 142 കോടിയിൽ 20 കോടി തിരിച്ചെടുക്കാനും ബാക്കി നിലനിർത്താനും ദക്ഷിണറെയിൽവേ കഴിഞ്ഞദിവസം കേന്ദ്രത്തിന് കത്തെഴുതിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 04, 2025 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെങ്ങന്നൂർ- പമ്പ പാതയെക്കാൾ എങ്ങനെ മെച്ചമാണ് അങ്കമാലി-ശബരിപാത; 10 കാര്യങ്ങള്‍