തിരുവനന്തപുരം: നെയ്യാറ്റിൻകര ചിറ്റാർ ഡാമിൽ 13 വയസ്സുകാരൻ മുങ്ങിമരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ മകൻ സോലിക് ആണ് മരിച്ചത്. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടയിൽ അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു കുട്ടി.
Also Read-വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു
നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റാറിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു കുടുംബം. വെള്ളറട വിപിഎം എച്ച് എസ്സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സോലിക്. മൃതദേഹം ആശാരി പള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.