ശബരിമല: ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിലും ജാതി വിവേചനമെന്ന് ആക്ഷേപം
Last Updated:
ശബരിമല സ്ത്രീ പ്രവേശന വിഷയം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിലും ജാതി വിവേചനമെന്ന് ആക്ഷേപം. ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിലേക്ക് സമുദായ സംഘടനകളിൽ യോഗക്ഷേമ സഭയെ മാത്രമാണ് ദേവസ്വംബോർഡ് ക്ഷണിച്ചത്.
എൻ.എസ്.എസ്, എസ്എൻഡിപി, മലയരയ സമാജം, കെപിഎംഎസ് തുടങ്ങിയ സംഘടനകളെയൊന്നും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. ചർച്ചയിലേക്ക് ക്ഷണം ലഭിച്ചതായി യോഗക്ഷേമസഭാ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എൻ നമ്പൂതിരി ന്യൂസ് 18നോട് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് വിഷയത്തില്‍ സമവായംതേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചർച്ച നടത്താൻ തീരുമാനിച്ചത്. തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനിടെയാണ് ചില സംഘടനകളെ ഒഴിവാക്കിയത് വിവാദമായത്.
advertisement
പതിനാറാം തിയതി രാവിലെ 10 മണിക്കാണ് ചര്‍ച്ച. പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കണമെന്നും രാഷ് ട്രീയപ്രശ്‌നമാക്കി ശബരിമലയെ മാറ്റുന്നതിനോട് യോജിപ്പില്ലെന്നും പത്മകുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2018 5:00 PM IST


