യൂത്ത് കോൺഗ്രസ് വ്യാജ ID കാർഡ് കേസിൽ പിടിയിലായവരെല്ലാം രാഹുൽ മാങ്കൂട്ടത്തലിന്റെ വിശ്വസ്തർ; കണ്ടെടുത്തത് 24 കാർഡുകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
പിടിച്ചെടുത്ത കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർ നടപടിയുണ്ടാകും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് കണ്ടെടുത്തത് 24 വ്യാജ തിരിച്ചറിയൽ കാർഡ്. അറസ്റ്റിലായ അഭി വിക്രമൻ, ബിനിൽ എന്നിവരുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമാണ് കാർഡ് കണ്ടെടുത്തത്. വ്യാജ കാർഡുകൾ പരസ്പരം കൈമാറിയതിനും തെളിവ് ലഭിച്ചതായി പൊലീസ് പറയുന്നു.
പിടിച്ചെടുത്ത കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർ നടപടിയുണ്ടാകും. കേസിൽ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നും സംശയമുണ്ട്. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. സംശയ നിഴലിലുള്ള പലരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
കേസിൽ ഇതുവരെ പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്.
advertisement
അതേസമയം, അറസ്റ്റിലായവർക്ക് പാർട്ടി ഒരു സഹായവും ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.
നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പന്തളം സ്വദേശികളായ അഭി വിക്രം, ബിനിൽ, ഫെനി, ബിനിൽ, വികാസ് കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയാണ് അഭി. കെ.എസ്.യു അടൂർ മുൻ മണ്ഡലം പ്രസിഡന്റാണ് ഫെനി. ബിനിൽ കെ.എസ്.യു ഏഴംകുളം മുൻ മണ്ഡലം പ്രസിഡന്റാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 22, 2023 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂത്ത് കോൺഗ്രസ് വ്യാജ ID കാർഡ് കേസിൽ പിടിയിലായവരെല്ലാം രാഹുൽ മാങ്കൂട്ടത്തലിന്റെ വിശ്വസ്തർ; കണ്ടെടുത്തത് 24 കാർഡുകൾ