advertisement

18കാരൻ അമിതവേ​ഗതയിൽ ഓടിച്ച ബൈക്ക് ഇടിച്ച് 24കാരൻ മരിച്ചു

Last Updated:

ബൈക്ക് ഓടിച്ച 18കാരന് ലൈസൻസ് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

News18
News18
തിരുവനന്തപുരം: 18കാരൻ അമിതവേ​ഗതയിൽ ഓടിച്ച ബൈക്ക് ഇടിച്ച് 24കാരൻ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കാരോട് ബൈപ്പാസിലാണ് അപകടം. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി ജോൺസണാണ് മരിച്ചത്. ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രത്തെ ജീവനക്കാരനാണ് മരിച്ച ജോൺസൺ. റോഡ് മുറിച്ചു കിടക്കുകയായിരുന്ന ജോൺസനെ അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബൈക്ക് അപകട ശേഷം 300 മീറ്ററോളം നീങ്ങി. കരമന സ്വദേശി ഷേക്ക് (18) ഓടിച്ച സൂപ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 18-കാരനും ഒപ്പം ഉണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷേയ്ക്കിന് ലൈസൻസ് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
18കാരൻ അമിതവേ​ഗതയിൽ ഓടിച്ച ബൈക്ക് ഇടിച്ച് 24കാരൻ മരിച്ചു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement