കൊല്ലത്ത് മുത്തച്ഛനൊപ്പം നടന്നു പോയ 3 വയസുകാരിയെ തെരുവുനായ ആക്രമിച്ചു; തലക്കും കൈകൾക്കും പരിക്ക്
- Published by:Vishnupriya S
- news18-malayalam
Last Updated:
തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി
കൊല്ലം: കൊല്ലം നെടുമ്പനയിൽ മൂന്ന് വയസുകാരിയെ തെരുവുനായ ആക്രമിച്ചു. രാവിലെ മുത്തച്ഛനൊപ്പം നടന്നു പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടിയുടെ തലക്കും കൈകൾക്കും അടക്കം പരിക്കുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. രാവിലെ ഒമ്പത് മണിക്കാണ് നെടുമ്പനയിലെ ജനത വായനശാലക്ക് മുന്നിൽ വെച്ച് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. തെരുവുനായ കുട്ടിയെ കടിച്ച് വലിക്കാൻ ശ്രമിച്ചു. മുത്തച്ഛനാണ് നായയെ ഓടിച്ച് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിന്റെ തലക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, കണ്ണൂര്‍ സിറ്റിയില്‍ വെള്ളിയാഴ്ച്ച 7 പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. അഞ്ചുകണ്ടി, കോട്ടക്ക് താഴെ, വലിയകുളം എന്നീ സ്ഥലങ്ങളിലാണ് തെരുവ് നായകളുടെ അക്രമണം ഉണ്ടായത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് സംഭവം. 2 കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. ഹാരിസ് (62), അനസ് (12), വഹീദ് (34), നിസാര്‍ (62), ഹവ്വ(12), സുരേഷ്(50), അഷിര്‍(38) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
December 07, 2024 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് മുത്തച്ഛനൊപ്പം നടന്നു പോയ 3 വയസുകാരിയെ തെരുവുനായ ആക്രമിച്ചു; തലക്കും കൈകൾക്കും പരിക്ക്