advertisement

പാലക്കാട് കോഴി മാലിന്യ സംസ്ക്കരണ ഫാക്ടറിയിൽ തീപിടിത്തം; 30 ഓളം പേർക്ക് പൊള്ളലേറ്റു

Last Updated:

ആദ്യം വിറകുപുരയിലാണ് തീപിടിച്ചതെങ്കിലും, പിന്നീട് ഓയിൽ ടാങ്കിലേക്ക് തീ പടർന്നതോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.

mannarkkad-fire
mannarkkad-fire
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ കോഴി മാലിന്യ സംസ്കരണ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തിൽ 30 ഓളം പേര്‍ക്ക് പൊള്ളലേറ്റു. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം വിറകുപുരയിലാണ് തീപിടിച്ചതെങ്കിലും, പിന്നീട് ഓയിൽ ടാങ്കിലേക്ക് തീ പടർന്നതോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ്, അമ്പലപ്പാറ തോട്ടുക്കാട് മലയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. ഇവിടുത്തെ വിറക് പുരക്കാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് ഫാക്ടറിയിലെ ജീവനക്കാരും, നാട്ടുകാരും, മണ്ണാർക്കാട് അഗ്നിശമന സേനയും ചേർന്ന് തീയണക്കാൻ ശ്രമിച്ചു. ഇതിനിടെ വിറകുപുരക്ക് സമീപത്തുണ്ടായിരുന്ന ഓയിൽ ടാങ്കിൽ തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർക്കാണ് ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റത്. 6 അഗ്നിശമനസേന ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ അഞ്ചു പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിൽ ട്രയൽ റൺ നടത്തുമ്പോൾ, ടാങ്കിൽ നിന്നും ഓയിൽ ചേർന്നതാണ് തീ ടാങ്കിലേക്ക് പടരാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
advertisement
സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ പിടിയിൽ
ഓച്ചിറയിൽ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്ലാപ്പനയിലെ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തിൽ നിന്നു ഓച്ചിറ പൊലീസ് പിടികൂടിയത്.
പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
advertisement
അതേസമയം നിലവിൽ ഇയാൾക്ക് സംഘടനയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഓച്ചിറ പൊലീസ് ഇൻപെക്ടർ സി. വിനോദ് , എസ്ഐ മാരായ എൽ. നിയാസ് , റോബി , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് , സജി മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് കോഴി മാലിന്യ സംസ്ക്കരണ ഫാക്ടറിയിൽ തീപിടിത്തം; 30 ഓളം പേർക്ക് പൊള്ളലേറ്റു
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement