കൊച്ചിയിൽ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി പ്രതിഷേധിക്കാനെത്തിയ 4 പേരെ തടഞ്ഞു വെച്ചു
- Published by:ASHLI
- news18-malayalam
Last Updated:
ഇവര്‍ പാലസ്തീൻ പതാകയുമായി എത്തി പ്രതിഷേധിക്കുമെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായെത്തിയ 4 പേർ കസ്റ്റഡിയിൽ. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ പാലസ്തീൻ പതാകയുമായി എത്തി പ്രതിഷേധിക്കുമെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.
ആ പശ്ചാത്തലത്തിൽ കലൂർ സ്റ്റേഡിയം പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തു. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് 4 പേരേയും കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് ആണ് പ്രതികളെ കരുതല്‍ തടങ്കലില്‍ എടുത്തത്.
ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടു. ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില്‍ നിന്ന ബ്ലാസ്റ്റേർസ് പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്‌കോറിലാണ് ഇത്തവണ പരാജയപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 08, 2024 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി പ്രതിഷേധിക്കാനെത്തിയ 4 പേരെ തടഞ്ഞു വെച്ചു